തൃശൂർ: വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്. ഈ മാസം 24ന് തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിർത്തി വെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.
നിലവില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നൽകുക, 140 കിലോ മീറ്റർ ദൂരപരിധിയുടെ പേരിൽ കെ.എസ്.ആർ.ടി.കൾക്ക് വേണ്ടി സർവീസ് പിടിച്ചെടുക്കുന്നതിനായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗതവകുപ്പിൻറെ വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും ഒരേ കൺസെഷൻ നടപ്പിലാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.
ALSO READ: പത്തനംതിട്ട കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ടിപ്പർ ഡ്രൈവർ മരിച്ചു
ഈ മാസം 24ന് തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിർത്തി വെച്ചുള്ള സമര തീയതി പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.കെ.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറൻസ് ബാബു, സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ, ഭാരവാഹികളായ എം.എസ് പ്രേംകുമാർ, കെ.ജെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും
തൃശൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം 3 മാസം കഠിന തടവും, 341-ാം വകുപ്പ് പ്രകാരം 1 മാസം തടവും വിധിച്ചിട്ടുണ്ട്.
2011 ജൂലായ് മാസം 27 തിയ്യതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒല്ലൂക്കര ശ്രേയസ് നഗറിൽ മാപ്രാണം വീട്ടിൽ ജോസ് മകൻ മോണി (54) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി മുല്ലക്കര ആന കൊട്ടിൽ ദേശത്ത് കുപ്പത്തിൽ വീട്ടിൽ സുധാകരൻ മകൻ മനോജിനെ ശിക്ഷിച്ചത്. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ. മിനിമോളാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കണ്ണൻ എന്ന് വിളിക്കുന്ന സുനിൽ വിചാരണ നടക്കുന്നതിനിടെ മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...