Pocso case: സംസ്ഥാനത്ത് പോക്സോ കേസുകൾ അന്വേഷിക്കാൻ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം

പോക്സോ കേസുകളുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 08:34 AM IST
  • പോക്സോ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു
  • ഓരോ ജില്ലകളിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘം രൂപീകരിക്കുക
  • 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്സോ സംഘത്തിൽ നിയമിക്കും
  • ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയാകും ഇവരെ പുനർ വിന്ന്യസിക്കുക
Pocso case: സംസ്ഥാനത്ത് പോക്സോ കേസുകൾ അന്വേഷിക്കാൻ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം: പോക്സോ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും. ഓരോ ജില്ലകളിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ടീം. പോക്സോ കേസുകളുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. അന്വേഷണത്തിലെ മെല്ലെപ്പോക്ക് മൂലം പല കേസുകളിലും കുറ്റപത്രം സമർപ്പിക്കലും വിചാരണയും വൈകുന്ന സാഹചര്യമാണ് നിലവിലുളളത്.

പോക്സോ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നടപടി. ഓരോ ജില്ലകളിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘം രൂപീകരിക്കുക. 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്സോ സംഘത്തിൽ നിയമിക്കും. ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയാകും ഇവരെ പുനർ വിന്ന്യസിക്കുക. നിലവിൽ സിഐ റാങ്കിലുള്ള ഉദ്യാഗസ്ഥർക്കാണ് പോക്സോ കേസുകളുടെ അന്വേഷണ ചുമതല.

ALSO READ: ഗതാഗതനിയമങ്ങള്‍ ലംഘിച്ചാൽ പൊലീസിൽ നിയമനം ലഭിക്കില്ല; ഡ്രൈവർ നിയമനത്തിൽ അടിമുടി മാറ്റം

എന്നാൽ ഇവർക്ക് ക്രമസമാധാന ചുമതല കൂടി ഉളളതിനാൽ പോകസോ കേസുകളിൽ കാര്യമായി ശ്രദ്ധ കേന്ദ്രീതകരിക്കാൻ കഴിയാതെ വരുന്നു. ഈ സാഹചര്യത്തിലാണ് ക്രമസമാധാന ചുതലയിൽ നിന്നും ഇവരെ പൂർണമായും ഒഴിവാക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിന്റെ  അടിസഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. പോക്സോ അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. അന്വേഷണ സംഘം നിലവിൽ വന്ന് കഴിഞ്ഞാൽ പോലീസ് സ്റ്റഷനുകളിൽ എത്തുന്ന പോക്സോ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

സ്പെഷ്യൽ ടീം നിലവിൽ വരുന്നതോടെ പോക്സോ കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പോക്സോ സംഘത്തിന്റെ പ്രവർത്തനം ഡിജിപി കൃത്യമായി നിരീക്ഷിക്കും. മതിയായ കാരണങ്ങൾ ഇല്ലാതെ 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥൻ നടപടിയും നേരിടേണ്ടി വരും. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News