PM Modi In Kochi : നമസ്കാരം കൊച്ചി, നമസ്ക്കാരം കേരളം 6100 കോടി രൂപയുടെ പദ്ധതികൾ സമ‌ർപ്പിച്ച് Prime Minister Narendra Modi

അഞ്ചോളം വികസന പദ്ധിതകളാണ് പ്രധാനമന്ത്രി കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചത്. റോഡ് നിർമാണമല്ല അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടുത്ത തലമുറക്കായിട്ടുള്ള വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രി

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 06:51 PM IST
  • അഞ്ചോളം വികസന പദ്ധിതകളാണ് പ്രധാനമന്ത്രി കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചത്
  • റോഡ് നിർമാണമല്ല അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടുത്ത തലമുറക്കായിട്ടുള്ള വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രി
  • ആത്മനിർഭർ ഭാരതിന്റെ ചവിട്ടുപടിയാണ് കൊച്ചിൻ റിഫൈനറിയിലെ പെട്രൊ കെമിക്കൽ ശാലയെന്ന് പ്രധാനമന്ത്രി.
  • കൊച്ചിയിൽ രാജ്യാന്തര ക്രൂയിസ് ടെർമിനൽ സാ​ഗരികയും കൊച്ചിൻ ഷിപ്പയാർഡിന്റെ മറൈൻ എഞ്ചിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും വെല്ലിങ്ടൺ ഐലൻഡ്-ബോൾ​ഗാട്ടി റോ-റോ സർവീസ് തുടങ്ങിയ പദ്ധതികളണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്
PM Modi In Kochi : നമസ്കാരം കൊച്ചി, നമസ്ക്കാരം കേരളം 6100 കോടി രൂപയുടെ പദ്ധതികൾ സമ‌ർപ്പിച്ച് Prime Minister Narendra Modi

Kochi : 6100 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് Prime Minister Narendra Modi. അഞ്ചോളം വികസന പദ്ധിതകളാണ് പ്രധാനമന്ത്രി കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചത്. റോഡ് നിർമാണമല്ല അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടുത്ത തലമുറക്കായിട്ടുള്ള വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രി മോദി കൊച്ചിയിൽ വെച്ചുള്ള ചടങ്ങിൽ പറയുകയും ചെയ്തു. 

Aatma Nirbhar Bharat ന്റെ ചവിട്ടുപടിയാണ് കൊച്ചിൻ റിഫൈനറിയിലെ പെട്രൊ കെമിക്കൽ ശാലയെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. കൂടാതെ കൊച്ചിയിൽ രാജ്യാന്തര ക്രൂയിസ് ടെർമിനൽ സാ​ഗരികയും കൊച്ചിൻ ഷിപ്പയാർഡിന്റെ മറൈൻ എഞ്ചിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും വെല്ലിങ്ടൺ ഐലൻഡ്-ബോൾ​ഗാട്ടി റോ-റോ സർവീസ് തുടങ്ങിയ പദ്ധതികളണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. മറൈൻ എഞ്ചിനിയറിങ് ഇൻസ്റ്റ്യൂട്ട് വരും കാലങ്ങളിൽ രാജ്യത്തെ നിർണായക പഠനകേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് നിർമാണമല്ല രാജ്യത്തിന്റെ അടിസ്ഥാന വികസനം അടുത്ത തലമുറക്കായിട്ടുള്ള വികസനങ്ങളാണ് രാജ്യം ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു.

ALSO READ: Pulwama Attack : "ഒരു ഭാരതീയനും ഈ ദിനം മറക്കില്ല" Pulwama യിൽ വീരമൃത്യ വരിച്ച ജവാന്മാർക്ക് ആദരവർപ്പിച്ച് Prime Minister Narendra Modi

രാജ്യത്തെ എല്ല ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി നമ്മൾ ഇന്നുവരെ കണ്ട് പരിചിതമില്ലാത്ത കോവിഡ് എന്ന സഹചര്യത്തെ മറികടക്കാൻ സാധിച്ചു എന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.‍ വിദേശത്തുള്ള Tourism മേഖല അടഞ്ഞ് കിടക്കുകയാണ്, ഇത് പ്രദേശികമായ ടൂറിസത്തെ വളർത്തിയെടുക്കാനുള്ള അവസരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനായി സ്റ്റാർട്ടപ്പുകൾ  വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ  വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.   

ലോക്ഡൗൺ സമയത്ത് വന്ദേ ഭാരത് മിഷനിലൂടെ (Vande Bhart Mission) ഏകദേശം 50 ലക്ഷത്തോളം പ്രവാസികളെയാണ് നാട്ടിലേക്ക് തിരികെയെത്തിച്ചത്. അതിൽ ബഹുഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളവരായിരുന്നു എന്ന് മോദി പറഞ്ഞു. അതോടൊപ്പം ​ഗർഫ് രാജ്യങ്ങളിൽ വിവിധ പ്രശ്നങ്ങളാൽ ജയലകപ്പെട്ട നിരവധി പേരെ സർക്കാർ ഇടൃപ്പെട്ട് മോചിതരാക്കി നാട്ടിലേക്കെത്തിക്കാൻ സാധിച്ചുയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ALSO READ: NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം

ചടങ്ങിൽ ​പ്രധാനമന്ത്രിക്കൊപ്പം ഗവണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) എന്നിവർ പങ്കെടുത്തു.  ഉദ്​ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ബിജെപിയുടെ കോർ കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കത്തതിന് ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങി പോകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News