Plus One: പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഉടൻ

Plus one improvement and supplementary exams: അധ്യാപക സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

Last Updated : Jun 26, 2023, 03:01 PM IST
  • ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പതിവു സമയം മാറ്റാൻ സർക്കാർ തീരുമാനിച്ചത് ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞശേഷമാണ്.
  • ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപക സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Plus One: പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഉടൻ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബറിൽ തന്നെ നടത്തും. പ്ലസ്ടു പരീക്ഷകൾക്കൊപ്പം മാർച്ചിൽ നടത്താനുള്ള തീരുമാനം  പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പതിവു സമയം മാറ്റാൻ സർക്കാർ തീരുമാനിച്ചത് ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞശേഷമാണ്.

ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപക സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ചു ചർച്ച നടത്താൻ കഴിഞ്ഞ ദിവസം  കൂടിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മേൽനോട്ട സമിതി യോഗത്തിൽ ഈ വർഷം സെപ്റ്റംബറിൽ തന്നെ പരീക്ഷ നടത്താനും അടുത്ത വർഷം മുതൽ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം നടത്താനുമാണ് ധാരണയായത്.

ALSO READ: സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലന്‍സ്; നോട്ടീസ് അയച്ചു

ഇതു സർക്കാർ അംഗീകരിച്ചു. സെപ്റ്റംബറിൽ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തുമ്പോൾ പരീക്ഷയ്ക്കും മൂല്യനിർണയത്തിനുമായി രണ്ടാഴ്ചയിലേറെ അധ്യയന സമയം നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്ലസ്ടു പരീക്ഷയ്ക്കൊപ്പമാക്കാൻ തീരുമാനിച്ചത്. എന്നാൽ രണ്ടു വർഷത്തെ പരീക്ഷകൾ ഒരുമിച്ച് എഴുതേണ്ടിവരുന്നത് കുട്ടികളുടെ സമ്മർദം കൂട്ടുമെന്നായിരുന്നു ഇതിനെ എതിർക്കുന്നവരുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News