Plus one admission: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം

Plus one admission: ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും.

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 08:40 AM IST
  • ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
  • ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്
  • ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും
Plus one admission: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും.

അപേക്ഷിക്കേണ്ടതെങ്ങനെ:
www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക

Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിൽ എത്തുക

പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ മനസ്സിലാക്കുക

ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോ​ഗിൻ ചെയ്യുക

മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകണം

ALSO READ: Kerala Higher Secondary : 'ഫയലുകൾ കെട്ടിക്കിടക്കരുത്'; ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഫയൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

ഓപ്ഷൻ തിരഞ്ഞെടുക്കൽ, ഫീസ് അടയ്ക്കൽ ഉൾപ്പെടെയുള്ളവ ഈ ലോ​ഗിൻ വഴി തന്നെയാണ് അടയ്ക്കേണ്ടത്

ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ

യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വിശദീകരിക്കുന്നുണ്ട്

അതേസമയം, വിവിധ ജില്ലകളിൽ സീറ്റുകൾ വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News