Pink Police public trial: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി

എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയുമാണ് പിങ്ക് പോലീസ് റോഡിൽ നിർത്തി അരമണിക്കൂറോളം പരസ്യവിചാരണ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 12:12 PM IST
  • ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു
  • ശിക്ഷയായി ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു
  • മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയതായി തെളിവില്ലെന്നും ഐജി ചൂണ്ടിക്കാട്ടി
  • എന്നാൽ റിപ്പോർട്ടിനോട് യോജിക്കുന്നില്ലെന്നും നീതി ലഭിച്ചില്ലെന്നും പരാതിക്കാരൻ ജയചന്ദ്രൻ പറഞ്ഞു
Pink Police public trial: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് (Pink police) പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കുറ്റക്കാരിയയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി. എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയുമാണ് പിങ്ക് പോലീസ് റോഡിൽ നിർത്തി അരമണിക്കൂറോളം പരസ്യവിചാരണ (Public trial) ചെയ്തത്.

ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ശിക്ഷയായി ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയതായി തെളിവില്ലെന്നും ഐജി ചൂണ്ടിക്കാട്ടി.

ALSO READ: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാത്തത് ഉൾപ്പെടെ ഗുരുതര വീഴ്ച്ച സംഭവിച്ചു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ റിപ്പോർട്ടിനോട് യോജിക്കുന്നില്ലെന്നും നീതി ലഭിച്ചില്ലെന്നും പരാതിക്കാരൻ ജയചന്ദ്രൻ പറഞ്ഞു. ഞാനും സമൂഹവും ഒരിക്കലും യോജിക്കുന്നില്ല. ജനങ്ങൾ എനിക്കൊപ്പം ഉണ്ടെന്ന വിശ്വാസം ഉണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.

ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഐജി ഹർഷിത അട്ടല്ലൂരി ഉൾപ്പെടെയുള്ളവർ കേസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് മാറ്റി നിർത്തണം. അല്ലാത്തപക്ഷം കൂടുതൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജയചന്ദ്രൻ പ്രതികരിച്ചു.

ALSO READ: ആറ്റിങ്ങലിൽ Pink Police പരസ്യവിചാരണ നടത്തിയ സംഭവം ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. സംഭവം വിവാദമായത്തോടെ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News