Pinarayi Vijayan Speech: ചെവി കേട്ടുകൂടേ? പ്രസംഗം നിർത്തി ഇറങ്ങി മുഖ്യമന്ത്രി, കാസർകോട് കലിപ്പ്

ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞ് അദ്ദേഹം വേദിയിൽ നിന്നും ഇറങ്ങുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 12:29 PM IST
  • ഉദ്ഘാടനം നിർവ്വഹിക്കുന്നതായി പറഞ്ഞതിന് ശേഷമായിരുന്നും സംഭവം
  • ഉപഹാര സമർപ്പണം സംബന്ധിച്ചായിരുന്നു അനൗൺസ്മെന്റ്
  • മുഖ്യമന്ത്രി ക്ഷുഭിതനായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ സംഘാടകർആശയക്കുഴപ്പത്തിലായി
 Pinarayi Vijayan Speech: ചെവി കേട്ടുകൂടേ? പ്രസംഗം നിർത്തി ഇറങ്ങി മുഖ്യമന്ത്രി, കാസർകോട് കലിപ്പ്

കാസർകോട്: പൊതു പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ഇടയിൽ അനൗൺസ്മെന്റ്  വന്നതിൽ ദേഷ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെൻറിൽ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞതും ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞ് അദ്ദേഹം വേദിയിൽ നിന്നും ഇറങ്ങുകയായിരുന്നു. ഉദ്ഘാടനം നിർവ്വഹിക്കുന്നതായി പറഞ്ഞതിന് ശേഷമായിരുന്നും സംഭവം.

ഉപഹാര സമർപ്പണം സംബന്ധിച്ചായിരുന്നു അനൗൺസ്മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. 'എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗൺസ്മെന്റ് വന്നോ. അയാൾക്ക് ചെവിടും കേൾക്കുന്നില്ലാന്ന് തോന്നുന്നു. ഇതൊന്നും ശരിയായ ഏർപ്പാടല്ല. ഞാൻ സംസാരിച്ച് അവാസാനിപ്പിച്ചാലല്ലേ അനൗൺസ് ചെയ്യേണ്ടത്'- എന്നും പറഞ്ഞ് മുഖ്യമന്ത്രി വേദിയിൽ ഇരിക്കാൻ തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു.

പെട്ടെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ സംഘാടകർആശയക്കുഴപ്പത്തിലാകുന്നതും വീഡിയോയിൽ കാണാം. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി ഉടൻ തന്നെ കാറിൽ കയറി പോവുകയും ചെയ്തു.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ഇടയിൽ സംഘാടകർ പറഞ്ഞെങ്കിലും മുഖ്യമന്ത്രി അത് ശ്രദ്ധിച്ചില്ല. വളരെ വേഗത്തിൽ തന്നെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News