മുഖ്യമന്ത്രി റോഡിലൂടെ തനിയെ നടന്നാൽ പോലും സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ എത്തും: മന്ത്രി വി ശിവൻകുട്ടി

Pinarayi Vijayan Security കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 01:21 PM IST
  • മുഖ്യമന്ത്രിക്ക് സുരക്ഷ കുട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് ശ്രമം.
  • കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്.
  • കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി.
മുഖ്യമന്ത്രി റോഡിലൂടെ തനിയെ നടന്നാൽ പോലും സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ എത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ശാരീരികമായി ആക്രമിക്കാൻ ഗൂഢാലോചനയെന്ന് വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്ന ഭയമാണ് രാഷ്ട്രീയ ശത്രുക്കൾക്കുള്ളത്. കല്ലിയൂർ പഞ്ചായത്തിലെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ പ്രതികരണം.

വിമോചന സമരം മാതൃകയിലുള്ള സമരം സംഘടിപ്പിക്കാനാണ് ശ്രമം. കാലം മാറിയത് രാഷ്ട്രീയ ശത്രുക്കൾക്ക് മനസ്സിലായിട്ടില്ല. കേരള ജനത ഒന്നടങ്കം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്നിൽ അണിനിരന്നത് മികച്ച ഭരണാധികാരി എന്നതുകൊണ്ട് തന്നെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നൽകി ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.

ALSO READ : മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍

തൃക്കാക്കരയിൽ എന്തോ അത്ഭുതം സംഭവിച്ചു എന്ന മട്ടിലാണ് പ്രചാരണം. അതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരിക്കുന്നത്. യുഡിഎഫ് സീറ്റ് അവർ നിലനിർത്തിയത് എൽഡിഎഫിന് തിരിച്ചടിയായി എന്ന മട്ടിലാണ് പ്രചാരണമെന്ന് മന്ത്രി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾ നിരവധി അന്വേഷണങ്ങൾ നടത്തി. അതിൽ ഇപ്പോൾ ആക്ഷേപിക്കപ്പെട്ട തരത്തിലുള്ള ഒരു കണ്ടുപിടുത്തവും നടത്തിയില്ല. രണ്ടുപേർ നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്തു ആളുകളെ കേൾപ്പിച്ചതിനപ്പുറം ഒരു തെളിവും പുതിയതായി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ : Swapna Suresh : വാർത്താസമ്മേളനത്തിനിടെ സ്വപ്ന സുരേഷിന് അപസ്മാരം?

മുഖ്യമന്ത്രിക്ക് സുരക്ഷ കുട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് ശ്രമം. കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായി വിജയനെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. ഒരു പദവിയിൽ ഇരിക്കെ അതിന്റെ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്.പേടിപ്പിക്കൽ  വിരട്ടലും കേരളത്തിൽ നടക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ALSO READ : കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡേഴ്സ് യുവതികളെ കസ്റ്റഡിയിൽ എടുത്തു

കല്ലിയൂർ പഞ്ചായത്തിലെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് സി പി ഐ എമ്മിന്റെ ആഭിമുഖ്യത്തിൽ നെൽകൃഷി നടത്തുകയായിരുന്നു. കല്ലിയൂർ അരി എന്ന ബ്രാന്റിൽ ഈ അരി അറിയപ്പെടും. ബ്രാന്റ് ലോഗോയും കവറും മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News