കെ.വി വിജയദാസ് എം.എൽ.എയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വിജയദാസിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 02:43 PM IST
  • മുഖ്യമന്ത്രി റീത്ത് സമർപ്പിച്ചു
  • മന്ത്രിമാരായ ഇ.പി ജയരാജൻ,കെ.കൃഷ്ണൻകുട്ടി എന്നിവരും റീത്ത് സമർപ്പിച്ചു
  • നിയമസഭക്ക് വേണ്ടി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ റീത്ത് സമർപ്പിച്ചു
കെ.വി വിജയദാസ് എം.എൽ.എയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പാലക്കാട്: കെ.വി വിജയദാസ് എം.എൽ.എ യുടെ  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വിജയദാസിന്റെ വിയോഗ വലിയ നഷ്ടമാണെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി  പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ  സിപിഐഎമ്മിന്റെ  വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. 

ALSO READ Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്.  സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ്  സഹകരണ രംഗത്ത്  പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന്  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രി എ.കെ ബാലനും അനുശോചനം അറിയിച്ചു.

പാലക്കാട് ജില്ലയിൽ അടിസ്ഥാന വർഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് വിജയദാസെന്ന് അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു.  സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് എനിക്കുള്ളത്. ഈ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകൾ പര്യാപ്തമല്ല. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ  കേരളത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

ALSO READ Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട് ജില്ലയിൽ മീൻ വല്ലത്താണ്. വിജയദാസ് ആ പദ്ധതി യഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഞാൻ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നൽകി. ഒരു വെല്ലുവിളി എന്ന രൂപത്തിലാണ് ആ പദ്ധതി അദ്ദേഹം ഏറ്റെടുത്തത്.എം.എൽ.എ എന്ന നിലയിലും ചെറിയ കാലയളവിൽ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

സഭക്കുള്ളിലും മണ്ഡലത്തിലും മികച്ച പ്രവർത്തനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായ ജനപ്രതിനിധിയായി. പട്ടികജാതി ക്ഷേമസമിതിയിലും അദ്ദേഹം നല്ല പ്രവർത്തനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ എം നാരായണന്റെ വേർപാടിനു ശേഷം താങ്ങാനാവാത്തതാണ് വിജയദാസിന്റെ വിയോഗം- എ.കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News