Petrol Diesel Price Today: തെരഞ്ഞെെടുപ്പ് കഴിഞ്ഞു; തുടർച്ചയായി ഇന്ധന വിലയിൽ വർധന

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 92.97 രൂപ ആണ്. ഡീസൽ വില ലിറ്ററിന് 87.57

Written by - Zee Malayalam News Desk | Last Updated : May 6, 2021, 07:08 AM IST
  • പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിച്ചു
  • തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 92.97 ആണ്. ഡീസൽ വില 87.57
  • കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയും ഡീസലിന് 85.87 രൂപയുമാണ്.
  • നീണ്ട ഇവടവേളക്ക് ശേഷം ചൊവ്വാഴ്ചയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്
Petrol Diesel Price Today: തെരഞ്ഞെെടുപ്പ് കഴിഞ്ഞു; തുടർച്ചയായി ഇന്ധന വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ (Fuel Price) ഇന്നും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് (Diesel) 32 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 92.97 രൂപ ആണ്. ഡീസൽ വില 87.57. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയും ഡീസലിന് 85.87 രൂപയുമാണ്.

നീണ്ട ഇവടവേളക്ക് ശേഷം ചൊവ്വാഴ്ചയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്. തുടർച്ചയായി വില വർധിപ്പിച്ചുകൊണ്ടിരുന്ന ശേഷം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് (Election) പ്രചരണം ശക്തമായതോടെ വില വർധന നിർത്തിവച്ചിരുന്നു. മെട്രോ ന​ഗരങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന ഇന്ധനവില മുംബൈയിൽ ആണ്. മുബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.14 രൂപയാണ്. ഡീസലിന് 87.89 ആണ്.

ALSO READ: Petrol Diesel Price Today: രാജ്യത്ത് മാറ്റമില്ലാതെ ഇന്ധന വില; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

അന്തരാഷ്ട്ര വിപണിയിൽ എണ്ണവില കൂടിയും കുറഞ്ഞുമാണ് ഇരിക്കുന്നത്. കൊവിഡ് (Covid-19) ആദ്യ തരം​ഗത്തിന്റ് സമയത്ത് വലിയ തകർച്ചയാണ് അസംസ്കൃത എണ്ണവിപണി നേരിട്ടത്. അതിൽ നിന്ന് തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരം​ഗം വ്യാപിച്ചത്. ഇതിന്റെ ആശങ്കകൾ വിപണിയിൽ പ്രകടമാണ്. ആദ്യ തവണത്തെ കൊവിഡ് വ്യാപന സമയത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് 19 വാക്സിനുകൾ എല്ലായിടത്തും എത്തുന്നുവെന്നതാണ് വിപണിക്ക് ആശ്വാസം പകരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News