Wild Elephant attack: വത്സലയെ ആക്രമിച്ചത് 'മഞ്ഞക്കൊമ്പൻ'; മദപ്പാടിലെന്ന് സംശയം

Peringalkuthu wild Elephant attack: വത്സലയെ ആക്രമിച്ച കാട്ടാന 'മഞ്ഞക്കൊമ്പൻ' ആണെന്നാണ് പ്രദേശത്തെ ആദിവാസി വിഭാ​ഗങ്ങൾ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 10:24 AM IST
  • വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് മരിച്ചത്.
  • അതിരപ്പിള്ളി പഞ്ചായത്തില്‍ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
  • അതിരപ്പിള്ളി - വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം.
Wild Elephant attack: വത്സലയെ ആക്രമിച്ചത് 'മഞ്ഞക്കൊമ്പൻ'; മദപ്പാടിലെന്ന് സംശയം

തൃശൂര്‍: കാട്ടാന ആക്രമണത്തിൽ പെരിങ്ങല്‍ക്കുത്തില്‍ വത്സല (64) എന്ന സ്ത്രീ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്‍റെ ഭാര്യയാണ് മരിച്ച വത്സല. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാൻ കയറിയപ്പോഴായിരുന്നു വത്സയെ കാട്ടാന ആക്രമിച്ചത്.  

വത്സലയെ ആക്രമിച്ചത് 'മഞ്ഞക്കൊമ്പൻ' ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിനെ മഞ്ഞക്കൊമ്പൻ എന്ന് വിളിക്കുന്നത്. ഈ കാട്ടാന മദപ്പാടിലാണെന്ന് സംശയമുണ്ട്. പ്രദേശത്തെ ആദിവാസി വിഭാ​ഗങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ALSO READ: രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കരിദിനാചരണത്തിന്‍റെ ഭാഗമായി അതിരപ്പിള്ളി - വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തി. 

ഇന്നലെയാണ് വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ 62 വയസ്സുള്ള വത്സല മരിച്ചത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്  പ്രവർത്തകർ മൃതദേഹം സൂക്ഷിച്ച ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് കുടുംബത്തിന് അടിയന്തര ധനസഹായം ഉൾപ്പെടെ നൽകാമെന്ന് ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. വനത്തിൽ മരോട്ടിക്കാ ശേഖരിക്കാൻ പോയതായിരുന്നു വത്സയും ഭർത്താവ് രാജനും. ഇതിനിടയിൽ എത്തിയ ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് വത്സയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വത്സയെ പിന്നീട് സമീപത്തുണ്ടായിരുന്ന ആദിവാസികൾ തന്നെയാണ് കാടിനു പുറത്തെത്തിച്ചത്. പിന്നീട് ജീപ്പിൽ വാഴച്ചാലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു. വാഴച്ചാൽ നിന്ന് ആംബുലൻസ് ലഭ്യമാക്കിയാണ് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. 

കോൺഗ്രസ് - ബിജെപി പ്രവർത്തകർ നടത്തിയ സമരത്തിൻറെ ഭാഗമായി വത്സയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറുമെന്നും മകൾക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ ഉറപ്പു നൽകുകയായിരുന്നു. ഇതിനിടെ ഇന്നും അതിരപ്പിള്ളി മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. കാടിന്‍റെ ഒരു വശത്ത് നിന്നുമെത്തിയ രണ്ട് ആനകള്‍ റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News