PC George Hate Speech : മതവിദ്വേഷ പ്രസംഗം; പി.സി ജോർജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം

PC George Arrest : പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി     

Written by - Zee Malayalam News Desk | Last Updated : May 25, 2022, 03:00 PM IST
  • തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം റദ്ദാക്കിയത്.
  • പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.
  • അതേസമയം, ജോർജിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിലേക്ക് പിഡിപി പ്രവർത്തകർ മാർച്ച് നടത്തി.
PC George Hate Speech : മതവിദ്വേഷ പ്രസംഗം; പി.സി ജോർജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം റദ്ദാക്കിയത്. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി. അതേസമയം, ജോർജിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിലേക്ക് പിഡിപി പ്രവർത്തകർ മാർച്ച് നടത്തി.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജ്ജിനെതിരെ കോടതി നടപടിയെടുത്തത്. വെണ്ണല കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ച ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ജാമ്യം റദ്ദാക്കിയിരിക്കുന്നത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശവും നൽകി.

ALSO READ: PC George : പി.സി ജോര്‍ജിനെ തേടി കൊച്ചി പോലീസ്; ഒളിവിലെന്ന് സംശയം

അന്വേഷണസംഘം എത്രയും വേഗം ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവർത്തകർ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിക്കുകയാണ്. സ്റ്റേഷനിൽ പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അവിടെ നിന്ന് നീക്കുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാൽ, പി.സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു.നിയമത്തെയും കോടതിയെയും അനുസരിക്കുമെന്നും എങ്ങോട്ടും ഒളിച്ചോടില്ലെന്നും ഷോൺ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News