P-Hunt: പി - ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ; 46 കേസുകൾ രജിസ്റ്റർ ചെയ്തു

10 arrested in P-Hunt raid: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 08:10 AM IST
  • ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതം പിടിയിലായി.
  • ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതമാണ് അറസ്റ്റിലായത്.
  • സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
P-Hunt: പി - ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ; 46 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി - ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 

ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

ALSO READ: സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ഒരേ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്ന് പിടിച്ചത് രണ്ടു കോടിയുടെ സ്വർണം

ശബരിമല: ആരോഗ്യ സേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകി പരാതി രഹിതമായാണ് പ്രവർത്തിക്കുന്നത്.

മണ്ഡല കാലം ആരംഭിച്ച്‌ ഒരു ദിവസത്തിനുള്ളിൽ 1042 പേർ അലോപ്പതിയിൽ ചികിത്സ തേടിയപ്പോൾ 1317 പേർ ആയുർവേദ ചികിത്സയ്ക്കായി എത്തി. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി (59) എന്ന ഭക്തൻ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു, ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തുടർ ചികിത്സയ്ക്കായി വിട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടർമാരുടെ സേവനവുമാണ് അധികൃതർ ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News