തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം- പി.സി ജോർജ്

2030 ഓടെയാണ് ഇത് നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതെന്നും  അദ്ദേഹം ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 09:52 AM IST
  • തൊടുപുഴയില്‍ എച്ച്‌ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • ലൗജിഹാദിനെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു പി.സി ജോർജ്ജിൻറെ പരാമർശം.
  • ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയോട് ആര്‍ക്കും പരാതിയില്ല.
  • പി.സി ജോർജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം എസ്.ഡി.പി.ഐ,സി.പി.എം നേതാക്കൾ ചേർന്ന് പൂഞ്ഞാർ മണ്ഡലത്തിലെ പലയിങ്ങളിലും തടഞ്ഞിരുന്നു
തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം- പി.സി ജോർജ്

തൊടുപുഴ : രാജ്യത്തെ തീവ്രവാദത്തിന് തടയിടൻ ഇന്ത്യയെ ഹിന്ദു രാഷ്ച്ട്രമാക്കണമെന്ന് പി.സി ജോർജ്ജ് (Pc George) എം.എൽ.എ. സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എച്ച്.ആർ.ഡി.എസിൻറെ സ്വാതന്ത്രദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2030 ഓടെയാണ് ഇത് നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതെന്നും  അദ്ദേഹം ആരോപിച്ചു. തൊടുപുഴയില്‍ എച്ച്‌ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദിനെക്കുറിച്ച്‌ (Love Jihad) സംസാരിക്കുന്നതിനിടെയായിരുന്നു പി.സി ജോർജ്ജിൻറെ പരാമർശം.

ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ

ലൗജിഹാദില്ലെന്ന് സുപ്രീംകോടതി (Supreme Court) പറഞ്ഞെങ്കിലും അതുണ്ട്. ഇത് തടയേണ്ടത് അത്യാവശ്യമാണ് ഇതിനായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇതിന് കെ.ജി വേണുഗോപാലിനെ പോലുള്ള ആളുകള്‍ നേതൃത്വം നല്‍കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യ. എന്നാൽ അതിനപ്പുറം കേരളത്തിൽ പലതും നടക്കുന്നുണ്ട്.

ALSO READ: Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു

ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയോട് ആര്‍ക്കും പരാതിയില്ല. ലോക രാജ്യങ്ങള്‍, പ്രധാനമായും അറബ് രാജ്യങ്ങളുമായി വലിയ സൗഹൃദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.പി.സി ജോർജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം എസ്.ഡി.പി.ഐ,സി.പി.എം നേതാക്കൾ ചേർന്ന് പൂഞ്ഞാർ മണ്ഡലത്തിലെ പലയിങ്ങളിലും തടഞ്ഞിരുന്നു ഇതിനെതിരെ പരസ്യമായ നിലപാടുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News