'ഓപ്പറേഷൻ മത്സ്യ'; സംസ്ഥാന വ്യാപക പരിശോധന തുടരുന്നു, രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വരവ് കുറഞ്ഞെന്ന് ആരോ​ഗ്യമന്ത്രി

ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 09:39 AM IST
  • മത്സ്യത്തിന്റെ ഒരു സ്റ്റാറ്റ്യൂട്ടറി സാമ്പിളും എറണാകുളം ജില്ലയിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയച്ചു
  • കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിച്ചു
  • ഓപ്പറേഷൻ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യത്തിന്റെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്
  • പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി
'ഓപ്പറേഷൻ മത്സ്യ'; സംസ്ഥാന വ്യാപക പരിശോധന തുടരുന്നു, രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വരവ് കുറഞ്ഞെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’ സംസ്ഥാന വ്യാപകമായി തുടരുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തിയതായി വീണാ ജോർജ് വ്യക്തമാക്കി. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു.

മത്സ്യത്തിന്റെ ഒരു സ്റ്റാറ്റ്യൂട്ടറി സാമ്പിളും എറണാകുളം ജില്ലയിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയച്ചു. കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യത്തിന്റെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടത്തിയത്.

ALSO READ: മീൻ കേടാകാതിരിക്കാൻ ചേർക്കുന്നത് മാരക രാസവസ്തുക്കൾ; കേടാകാത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം

ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3,645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 1,842 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 1,029 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ 590 പരിശോധനയിൽ ഒമ്പത് സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News