Oommen Chandy: അന്നെനിക്ക് തന്നത് പുതുജീവിതം; കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാനെത്തി ശശികുമാർ

Oommen Chandy in Shashikumars Life: കുഞ്ഞൂഞ്ഞിനെ കാണാനായി എത്തിയ ശശികുമാറിനെ കണ്ട് അവിടെ നില്ക്കുന്നവരുടേയും ഉള്ളുലഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 05:08 PM IST
  • ജീവിതത്തിൽ തന്നെ എന്നും കൈപിടിച്ച് നിർത്തിയ പ്രിയ നേതാവിന് അവസാനമായി അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതായിരുന്നു ഈ മധ്യവയസ്കൻ.
  • അന്ന് ലഭിച്ച ആ സഹായം ശശികുമാറിന് നൽകിയത് ഒരു പുതുജാവിതമായിരുന്നു.
Oommen Chandy: അന്നെനിക്ക് തന്നത് പുതുജീവിതം; കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാനെത്തി ശശികുമാർ

ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ തന്നെ ചേർത്തുപിടിച്ച കുഞ്ഞുഞ്ഞിനെ അവസാനമായി ഒന്ന് കാണാൻ പുതുപ്പള്ളിയിലെത്തി വൈക്കം സ്വദേശി ശശികുമാർ. ഭിന്നശേഷിക്കാരനായ ശശി കുമാറിന് സഞ്ചരിക്കാൻ മുച്ചക്ര വാഹനം നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. തൻറെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞിൻ്റെ മരണവാർത്തയറിഞ്ഞു ശശി എത്തിയത് അതേ മുച്ചക്ര വാഹനത്തിലായിരുന്നു വൈക്കത്ത് കിലോമീറ്റർ സഞ്ചരിച്ചാണ് ശശികുമാർ പുതുപ്പള്ളിയിലെത്തിയത്. പുലർച്ച മുതൽ കരോട്ട് വള്ളക്കാലി വീട്ടിലെത്തിയത് നിരവധിപേരാണ്.

പക്ഷേ എല്ലാവരുടെയും മനസ്സിൽ നൊമ്പരമായി മാറിയത് ശശികുമാർ ആണ്. ജീവിതത്തിൽ തന്നെ എന്നും കൈപിടിച്ച് നിർത്തിയ പ്രിയ നേതാവിന് അവസാനമായി അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതായിരുന്നു ഈ മധ്യവയസ്കൻ. ശശിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് 2014 ൽ നടന്ന ജനസംബർക്ക പരിപാടിയാണ്. അന്ന് ലഭിച്ച ആ സഹായം ശശികുമാറിന് നൽകിയത് ഒരു പുതുജാവിതമായിരുന്നു. ഈ വേളയിൽ ഉമ്മൻ ചാണ്ടിയെ നന്ദിയോടെ ഓർക്കുകയാണ് ശശി കുമാർ.

ALSO READ: കേരളത്തിന്റെ മാറ്റുകൂട്ടിയ നേതാവ്; കൊച്ചിമെട്രോ മുതൽ വിഴിഞ്ഞം വരെയുള്ള കുഞ്ഞൂഞ്ഞിന്റെ വികസന നേട്ടങ്ങൾ

ലോട്ടറി കച്ചവടം നടത്താനായി അംഗപരിമതർക്കുള്ള മുച്ചക്രവാഹനം ഉമ്മൻചാണ്ടി ഇടപെട്ട് ശശിക്ക് നൽകി. പിന്നീട് താൻ എപ്പോഴൊക്കെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയപ്പോഴെല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് തന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ സ്വീകരിച്ചിട്ടുള്ളതെന്ന് ശശി പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News