Oommen Chandy: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Oommen Chandy Passed Away: ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 02:01 PM IST
  • മുൻ മുഖ്യമന്ത്രിയും ജനപക്ഷ നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു
  • 53 വർഷം പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഇത് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വിശ്വാസമാണ് കാണിക്കുന്നതെന്ന് ​ഗവർണർ പറഞ്ഞു
Oommen Chandy: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മുഖ്യമന്ത്രിയും ജനപക്ഷ നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 53 വർഷം പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഇത് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വിശ്വാസമാണ് കാണിക്കുന്നതെന്ന് ​ഗവർണർ പറഞ്ഞു.

രണ്ട് തവണ മുഖ്യമന്ത്രിയായും അതിന് മുൻപ് മന്ത്രിയായും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇരിക്കവേ സാധാരണക്കാരുടെ പ്രശ്നങ്ങളോട് വളരെ സെൻസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ കാണുന്നതിന് ജനങ്ങൾക്ക് എപ്പോഴും അനുവാദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം സഹാനുഭൂതിയും അനുകമ്പയും കൊണ്ട് അടയാളപ്പെടുത്തി. ഭാരതത്തെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും അഭിമാനിച്ചിരുന്ന അദ്ദേഹം കേരളം സൃഷ്ടിച്ച ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു. പൊതുകാര്യങ്ങളിൽ താൽപര്യം കാണിക്കാൻ തുടങ്ങിയ ചെറുപ്പം മുതലേ, അദ്ദേഹം എപ്പോഴും ഐക്യത്തിനും സമാധാനത്തിനും ജനാധിപത്യപരമായും സൗഹാർദ്ദപരമായും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി നിലകൊണ്ടിരുന്നുവെന്നും ഗവർണർ പറഞ്ഞു.

ALSO READ: Oommen Chandy: രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും അച്‌ഛന് ഉമ്മൻചാണ്ടിയെ ഇഷ്ടമായിരുന്നു; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് വിഎസിന്റെ മകൻ അരുൺ കുമാർ

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പുതുപ്പള്ളി വീട്ടിലേക്ക് എത്തിച്ചതിന് ശേഷം ദർബാർ ഹാൾ, തിരുവനന്തപുരത്ത് അദ്ദേഹം സ്ഥിരമായി പോകുന്ന പള്ളി, കെപിസിസി എന്നിവിടങ്ങളിൽ പെതുദർശനം ഉണ്ടായിരിക്കും. പിന്നീട് വീണ്ടും പുതുപ്പള്ളി വീട്ടിലേക്ക് കൊണ്ടുപോകും.ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് കോട്ടയത്തേക്ക് കൊണ്ടുപോകും. എംസി റോഡ് വഴിയാണ് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകുന്നത്. തിരുനക്കര മൈതാനത്ത് പൊതു ദർശനം ഉണ്ടാകും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്ര ഉണ്ടാകും. മറ്റന്നാൾ, ജൂലൈ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ സംസ്കാരം നടക്കും.

ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻചാണ്ടിയുടെ പേരിലാണ്. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു അദ്ദേഹം. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി. രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News