മലയാളി തിരഞ്ഞ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ ഭാഗ്യശാലി. 15 വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെന്നും വളരെ സന്തോഷമാണെന്നും അൽത്താഫ് പ്രതികരിച്ചു. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അൽത്താഫ്.
TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസമാണ് വയനാട് ബത്തേരിയിൽ നിന്നും അൽത്താഫ് ലോട്ടറി എടുത്തത്. ബമ്പർ അടിച്ചത് ഇന്നലെ തന്നെ അറിഞ്ഞിരുന്നതായി അൽത്താഫ് പറഞ്ഞു.
Read Also: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകും
15 വർഷമായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അൽത്താഫിന് ലോട്ടറി അടിച്ചത്. ഇപ്പോൾ താമസിക്കുന്ന വാടകവീട് സ്വന്തമാക്കണമെന്നും മക്കളുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നുമാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.