Onam 2022: ഇത്തവണത്തെ തിരുവോണവും ഉത്രാടവും ഈ തീയ്യതികളിലാണ്‌, അറിയുമോ

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 03:20 PM IST
  • ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു
  • മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്
  • ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമാണ്
Onam 2022: ഇത്തവണത്തെ തിരുവോണവും ഉത്രാടവും ഈ തീയ്യതികളിലാണ്‌, അറിയുമോ

ഇത്തവണ ഓണം അടുത്തു വരുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ലെന്നാണ് പൊതുവേയുള്ള സംസാരം. അത് കൊണ്ട് തന്നെ തീയ്യതികളുടെ കാര്യത്തിലും അൽപ്പം കൺഫ്യൂഷനുണ്ട്. എന്നാൽ ഇതിൻറെ ഒന്നും ആശങ്ക ഇപ്രാവശ്യം വേണ്ട. സെപ്റ്റംബർ 7-നാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബർ 10-നാണ് ചടങ്ങുകൾ അവസാനിക്കുന്നത്. സെപ്റ്റംബർ 8-നാണ് തിരുവോണം. മൂന്നാം  ഓണം സെപ്റ്റംബർ 9 നും, നാലാം ഓണം സെപ്റ്റംബർ 10-നും ആണ്.

ഓണാഘോഷക്കഥ

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്. മഹാബലിയുടെ ഓർമ്മയ്ക്കായാണ്  ഓണം കൊണ്ടാടുന്നത് എന്ന് കരുതുന്നു.

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

Also Read: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം

സംഘ കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം.

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു

അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ എന്നും വിക്കി പീഡിയ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News