തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ ഏഴ്, തൃശൂർ ആറ്, മലപ്പുറം ആറ് എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇതിൽ 25 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലാണ് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
തിരുവനന്തപുരത്ത് ഒമ്പത് പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ മൂന്ന് പേർ യുഎഇയിൽ നിന്നും രണ്ട് പേർ യുകെയിൽ നിന്നുമാണ് വന്നത്. തൃശൂരിൽ മൂന്ന് പേർ കാനഡയിൽ നിന്നും, രണ്ട് പേർ യഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് ആറ് പേർ യുഎഇയിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂർ നാല്, ആലപ്പുഴ മൂന്ന്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണ് രോഗമുക്തരായത്. 139 സജീവ ഒമിക്രോൺ കേസുകളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം, രാജ്യത്ത് ഇന്ന് 33,750 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 123 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയർന്നു. സജീവ കേസുകൾ 1,45,582 ആണ്. സജീവ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 22,781 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 10,846 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407 ആയി.
ALSO READ: Omicron | ഒമിക്രോൺ; അവഗണിക്കാൻ പാടില്ലാത്ത രണ്ട് പുതിയ രോഗലക്ഷണങ്ങൾ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 175 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം 1,700 ആയി. ഒമിക്രോൺ ബാധിച്ച 639 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.2 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,30,706 വാക്‌സിൻ ഡോസുകൾ നൽകി. തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകൾ 145.68 കോടി (145,68,89,306) കവിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...