Nipah Virus: നിപയിൽ ആശ്വാസം; ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Nipah Virus Case: ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി​ഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.

Written by - Zee Malayalam News Desk | Last Updated : Sep 22, 2024, 01:45 AM IST
  • നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്
  • ഇതിൽ 81 ആരോഗ്യ പ്രവർത്തകരുണ്ട്
  • 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് ആണ്
  • 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലാണ്
Nipah Virus: നിപയിൽ ആശ്വാസം; ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ പരിശോധനയിൽ ആറ് പേരുടെ ഫലം കൂടി നെ​ഗറ്റീവ്. ഇന്ന് പുറത്ത് വന്ന ആറ് പേരുടെ ഫലം നെ​ഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇതു വരെ 74 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി​ഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.

പുതുതായി ആരെയും ഇന്ന് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 81 ആരോഗ്യ പ്രവർത്തകരുണ്ട്.

177 പേര്‍ പ്രൈമറി കോണ്‍ടാക്ട് ആണ്. 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലാണ്. പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്‌ക് കാറ്റഗറിയിലാണ് ഉള്ളത്. രോഗലക്ഷണങ്ങളോടെ രണ്ട് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഇവര്‍ അടക്കം നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News