കോഴിക്കോട്: കേരളത്തിൽ സ്ഥിരീകരിച്ച നിപ വൈറസിന്റെ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തുമെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിൽ കേരളത്തിലെ നിപ (Nipah) സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. പത്തു ദിവസം മുൻപാണ് ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരനിൽ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില ഗുരുതരമാകുകയും മണിക്കൂറുകൾക്കകം കുട്ടി മരണമടയുകയുമായിരുന്നു.
പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് (Nipah) ജന്തുജാലങ്ങളില്‍ നിന്നാണോ അതോ മറ്റാരെങ്കിലും നിന്നാണോയെന്ന് ഇപ്പോഴും അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമാണ്.
ഇന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മരിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തും. വീട്ടിലെത്തുന്ന സംഘം നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. ഒപ്പം പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇനി വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽപ്പെടുന്നു എന്നത് കണ്ടെത്തണം.
കൂടാതെ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം അറിയാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...