Nipah virus Kozhikkode: ആശ്വാസം, മൂന്ന് പേരുടെ നിപ ഫലം നെഗറ്റീവായി

Nipah Cases Updates Kerala: നിലവിൽ നാല് നിപ കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്.മൂന്ന് കേന്ദ്ര സംഘങ്ങളാണ് ജില്ലയിൽ എത്തുന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക മൊബൈൽ യൂണിറ്റും കോഴിക്കോട് എത്തും.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 08:57 AM IST
  • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക യൂണിറ്റും കോഴിക്കോട് എത്തും
  • നിലവിൽ നാല് നിപ കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്
  • ഏഴ് പഞ്ചായത്തുകളിലായി ഇതുവരെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്
Nipah virus Kozhikkode: ആശ്വാസം, മൂന്ന് പേരുടെ നിപ ഫലം നെഗറ്റീവായി

കോഴിക്കോട്: രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരുടെ നിപ ഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ  പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല.

നിലവിൽ നാല് നിപ കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്.മൂന്ന് കേന്ദ്ര സംഘങ്ങളാണ് ജില്ലയിൽ എത്തുന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക മൊബൈൽ യൂണിറ്റും കോഴിക്കോട് എത്തും. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നായിരിക്കും ഇവർ പ്രവർത്തിക്കുന്നത്.

43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, ശ്രദ്ധിക്കേണ്ടത്

കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലായി ഇതുവരെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളാണ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

അതേസമയം കോഴിക്കോട് നിപ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരാണുള്ളത്. ആദ്യ രോഗിയുമായി 158 പേരാണ് സമ്പർക്കത്തിൽ വന്നത്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News