Dengue fever: സംസ്ഥാനത്ത് പനി ബാധിച്ച് ഒൻപത് മരണം; 24 മണിക്കൂറിനിടെ 173 പേർക്ക് ഡെങ്കിപ്പനി

Cholera: തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ കോളറ ബാധിതരുടെ എണ്ണം പതിനൊന്നായി.

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 10:00 PM IST
  • ഇന്ന് സംസ്ഥാനത്ത് 12,204 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്
  • പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി
Dengue fever: സംസ്ഥാനത്ത് പനി ബാധിച്ച് ഒൻപത് മരണം; 24 മണിക്കൂറിനിടെ 173 പേർക്ക് ഡെങ്കിപ്പനി

തിരുവനന്തപുരം: പനി ബാധിച്ച് സംസ്ഥാനത്ത് ഒമ്പത് മരണം. 24 മണിക്കൂറിനിടെ 173 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്ന് സംസ്ഥാനത്ത് 12,204 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ കോളറ ബാധിതരുടെ എണ്ണം പതിനൊന്നായി.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലാണ് കോളറ വ്യാപനം രൂക്ഷമായിരിക്കുന്നത്. കേന്ദ്രത്തിലെ 26കാരൻ്റെ മരണം കോളറ ബാധിച്ചുള്ള മരണമാണെന്ന സംശയ പട്ടികയിൽ ഉൾപ്പെടുത്തി. 17 പേർക്ക് കോളറ ബാധിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു. അതേസമയം, കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. കോളറ വ്യാപനത്തിനെതിരെ ജാ​ഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

ALSO READ: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളേജിലെയും സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. കോളറ പ്രതിരോധത്തിനായി തുടര്‍നടപടികള്‍ സ്വീകരിച്ചു. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചു.

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ചികിത്സ ഉറപ്പാക്കി. കൂടുതല്‍ രോഗികളെത്തിയാല്‍ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയും നഗരസഭയുടെ ആരോഗ്യ വിഭാഗവും രോ​ഗപ്രതിരോധത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തതായും പ്രദേശത്ത് അവബോധം ശക്തിപ്പെടുത്തിയതായും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News