Murder Case: വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

Newborn killed: സംഭവത്തിന് പിന്നാലെ നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തി കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2024, 01:47 AM IST
  • പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ റോഷന്റെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
  • മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു
Murder Case: വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

വയനാട്: കൽപ്പറ്റയിൽ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ്, അമർ ബാദുർ സൗദ്, റോഷൻ സൗദ്  എന്നിവരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കുഞ്ഞിന് ഉപേക്ഷിച്ചത് എവിടെയാണെന്ന് തിരച്ചിലും പോലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കൽപറ്റ പള്ളിതാഴെ എന്ന സ്ഥലത്തുള്ള റൊസേറ്റ കാസ്റ്റിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകുകയും രണ്ട് ദിവസങ്ങൾക്കു ശേഷം ശുചിമുറിയിൽ വച്ച് യുവതി പ്രസവിക്കുകയുമായിരുന്നു.

പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ റോഷന്റെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിൽക്കുകയും ചെയ്തു. നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തു. 

പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സംഭവത്തിന് പിന്നാലെ നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തി കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ഊർജ്ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News