V Sivankutty: ആർക്കും വരാം, എന്തും കാണിക്കാമെന്നായി; നിങ്ങൾക്കു നൽകുന്ന പരി​ഗണന കേരളത്തിന്റെ സംസ്കാരം; വി ശിവൻകുട്ടി

Minister V Sivankutty about migrant workers in kerala: കേരളത്തിലെ തൊഴിലാളികള്ക് നല്കുന്ന അതേ കൂലി അതിഥി തൊഴിലാളികള്ക്കും നല്കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 01:26 PM IST
  • എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെയുള്ള തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരി​ഗണനയും അതിഥി തൊഴിലാളികൾക്കും നൽകുന്നുണ്ട്.
  • ഇന്ത്യയിൽത്തന്നെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളം നൽകുന്ന സംസ്ഥാനമാണ് കേരളം.
V Sivankutty: ആർക്കും വരാം, എന്തും കാണിക്കാമെന്നായി; നിങ്ങൾക്കു നൽകുന്ന പരി​ഗണന കേരളത്തിന്റെ സംസ്കാരം; വി ശിവൻകുട്ടി

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായ സാഹചര്യത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്കായി പുതിയ നിയമം പ്രാഭല്യത്തിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഹരിയാനയിലൊക്കെ വെറും 350 രൂപയാണ് ഒരു ദിവസം ലഭിക്കുന്ന കൂലിയെന്ന് അവിടെ നിന്ന് വന്ന മന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെയുള്ള തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരി​ഗണനയും അതിഥി തൊഴിലാളികൾക്കും നൽകുന്നുണ്ട്. ദിവസം 1000 രൂപ വരെയാണ് അതിഥി തൊഴിലാളികളുടെ ശമ്പളം.

അത് കേരളത്തിന്റെ സംസ്കാരമാണ്. എന്നാൽ ഇപ്പോൾ ഇവിടെ നടക്കുന്നത് എന്താണ് ആർക്കു വേണമെങ്കിലും ഇവിടെ വരാം താമസിക്കാം, ജോലി ചെയ്യാം, എന്തു തോന്ന്യാസവും കാണിക്കാം എന്നിട്ടു തിരിച്ചുപോകാം എന്ന സ്ഥിതിയായി. മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികൾ എന്ന നിലയിലാണ് നിങ്ങൾക്ക് ഈ പരി​ഗണന നൽകുന്നതെന്നും എന്നാൽ അതൊരു ദൗർബല്ലയാമയി കാണരുതെ്നനും മന്ത്രികൂട്ടിച്ചേർത്തു. 

ALSO READ: മൂന്ന് മാസമായി ആലുവയിലുണ്ട്, സ്ഥിരം മദ്യപാനി, മോഷണക്കേസിലും പ്രതി; അസഫാക് കൃത്യം നടത്തിയത് ഒറ്റയ്ക്ക്?

ഇന്ത്യയിൽത്തന്നെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളം നൽകുന്ന സംസ്ഥാനമാണ് കേരളം. ഇത്തരം സംഭവങ്ങൾ ഇപ്പോൾ രണ്ട് മൂന്ന് തവണയായി കേരളത്തിൽ ആവർത്തിക്കുന്നു. ഇനിയൊന്നു കൂടി ഇവിടെ ഇത് ആവർത്തിക്കാൻ പാടില്ല. 1979ലെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട്  കേന്ദ്ര നിയമമുണ്ട്. ഇതുസംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. നാം അത് പൂർണമായും നടപ്പിലാക്കിയിട്ടില്ല. അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസ് വേണമെന്ന് അതിൽ നിഷ്കർഷിക്കുന്നുണ്ട്.അത്തരത്തിൽ മറ്റ് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News