Narcotic Jihad: പാലാ ബിഷപ്പ് ഉന്നയിച്ചത് സി.പി.എമ്മും ശരിവെച്ചു-ദീപികയിൽ ലേഖനം, വിഡി സതീശനും വിമർശനം

വർഗീയത സംബന്ധിച്ച സി.പി.എമ്മിൻറ വിവാദ ലേഖനത്തെ പറ്റിയും പരാമർശം ഉണ്ട് (Narcotic Jihad Kerala)

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 09:33 AM IST
  • വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിലെ പ്രസംഗങ്ങൾക്കായി നൽകിയ കുറിപ്പിലായിരുന്നു പരാമർശങ്ങൾ.
  • ഇതാണ് പാല ബിഷപ്പിൻറെ പരാമർശവുമായി ദീപികയും ചേർത്തു വായിക്കുന്നത്.
  • വി.എൻ വാസവൻറെ ബിഷപ്പ് ഹൌസ് സന്ദർശനവും ഇതിനുള്ള തെളിവാണ്-ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു
Narcotic Jihad: പാലാ ബിഷപ്പ് ഉന്നയിച്ചത് സി.പി.എമ്മും ശരിവെച്ചു-ദീപികയിൽ ലേഖനം, വിഡി സതീശനും വിമർശനം

കോട്ടയം: നർകോട്ടിക് ജിഹാദ് വിഷയത്തിൽ വിവാദങ്ങളുടെ എണ്ണം കൂടുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിമർശിച്ചാണ് ദീപീക ദിനപത്രത്തിൻറെ ഇത്തവണത്തെ ലേഖനം.  വി.ഡി സതീശൻറേത് ക്ലീൻ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമം എന്നും ലേഖനത്തിൽ പറയുന്നു. 

അതിനൊപ്പം തന്നെ വർഗീയത സംബന്ധിച്ച സി.പി.എമ്മിൻറ വിവാദ ലേഖനത്തെ പറ്റിയും പരാമർശം ഉണ്ട്. പാലാ ബിഷപ്പ് ഉന്നയിച്ചത് സി.പി.എമ്മും ശരിവെച്ചെന്നാണ് ദീപികയുടെ ലേഖനത്തിൽ പറയുന്നത്.

Also Read: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

സി.പി.എമ്മിൻറെ ലേഖനത്തിൽ ഉള്ളതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങൾ തന്നെയാണ്. വി.എൻ വാസവൻറെ ബിഷപ്പ് ഹൌസ് സന്ദർശനവും ഇതിനുള്ള തെളിവാണ്-ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു

പ്രൊഫഷണൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതീ യുവാക്കളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാനായുള്ള ബോധപൂർവ്വ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു സി.പി.എമ്മിൻറെ ലേഖനം. വവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിലെ പ്രസംഗങ്ങൾക്കായി നൽകിയ കുറിപ്പിലായിരുന്നു പരാമർശങ്ങൾ.

ഇതാണ് പാല ബിഷപ്പിൻറെ പരാമർശവുമായി ദീപികയും ചേർത്തു വായിക്കുന്നത്. സംസ്ഥാനത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ നാർകോട്ടിക്‌ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റ പരാമർശം.

Also Read: ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല; എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? തുറന്നടിച്ച് Suresh Gopi 

ഇതേ തുടർന്ന് ബിഷപ്പിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും വിമർശനവും ഭീക്ഷണിയും വരെ ഉണ്ടായി.  സുരേഷ് ഗോപി,വത്സൻ തില്ലങ്കേരി, തുടങ്ങി നിരവധി നേതാക്കളാണ്  ബിഷപ്പിന് ഐക്യദാർഢ്യം അറിയിച്ച് ബിഷപ്പ് ഹൌസിൽ എത്തി അദ്ദേഹത്തെ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News