35 യുദ്ധവിമാനങ്ങൾ 2 വിമാനവാഹിനികൾ; അറബിക്കടലിൽ സൈനികാഭ്യാസവുമായി നാവികസേന

Navy conducts military exercise in Arabian Sea: നാവികസേന സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണ് പൂർത്തിയായത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 09:13 PM IST
  • വിമാന വാഹിനി കപ്പലുകളായ ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് തുടങ്ങിയവ അണിനിരന്നു.
  • സമീപ വർഷങ്ങളിൽ നാവികസേന നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണിത്.
  • മിഗ് 29-കെ ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങളും പ്രകടനത്തിൽ പങ്കെടുത്തു.
35 യുദ്ധവിമാനങ്ങൾ 2 വിമാനവാഹിനികൾ; അറബിക്കടലിൽ സൈനികാഭ്യാസവുമായി നാവികസേന

തിരുവനന്തപുരം: അറബിക്കടലിൽ സൈനികാഭ്യാസം നടത്തി നാവിക സേന. 35-ലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാന വാഹിനികളും വിവിധ അന്തർവാഹിനികളും ഉൾപ്പെടുത്തിയുള്ള നാവികാഭ്യാസം സമീപ വർഷങ്ങളിൽ നാവികസേന നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണ്.

നാവിക സേനയുടെ വിമാന വാഹിനി കപ്പലുകളായ ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് തുടങ്ങിയവയും മിഗ് 29-കെ ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങളും എം.എച്ച്. 60ആർ, കാമോവ് ഉൾപ്പെടെ ഹെലികോപ്റ്ററുകളും പ്രകടനത്തിൽ അണിനിരന്നു.

ALSO READ: ഭീഷണിപ്പെടുത്താന്‍ എം.വി ഗോവിന്ദന്‍ ആരാണ്? ആഞ്ഞടിച്ച് വി.ഡി സതീശൻ

വിമാനവാഹിനികളുടെയും അന്തർവാഹിനികളുടെയും സുഗമവും സംയോജിതവുമായ പ്രവർത്തന മികവ് ഇന്ത്യൻ മഹാസമുദ്രം ഉൾപ്പെടെയുള്ള സമുദ്ര മേഖലയുടെ സംരക്ഷണത്തിൽ ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതാണെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവിക സേനയ്ക്കുള്ള പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാവികസേന അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News