തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്കരണങ്ങൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം 2021-22 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പഠിതാക്കൾക്ക് ആഴത്തിലുള്ളതും എന്നാൽ താങ്ങാവുന്നതുമാകും കരിക്കുലം. അനാചാരങ്ങൾക്കെതിരെയുള്ളതും ശാസ്ത്രീയവുമാകും പാഠ്യപദ്ധതി. ഭിന്ന ശേഷി കുട്ടികൾക്ക് പ്രഥമ പരിഗണന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ : ജലദിനത്തില്‍ നദീസായാഹ്ന സദസുകള്‍ ഒരുക്കാന്‍ പാലക്കാട്
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മാനസിക, ശാരീരിക വികാസത്തിനും പോഷകാഹാരങ്ങൾ മതിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ.
2020 - 21 അധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസങ്ങൾക്കും അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസങ്ങൾക്കും ഉള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്തത്. 2021- 22 അധ്യയന വർഷവും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു വരെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസായി ഭക്ഷ്യധാന്യവും കിറ്റുകളും സപ്ലൈകോയുടെ സഹകരണത്തോടെ വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ALSO READ : കേരളം കാണാനാഗ്രഹിച്ച രണ്ട് കാഴ്ചകള്‍ ഈ മഴയില്‍ സംഭവിച്ചു
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതാണ്.
പ്രീപ്രൈമറി,പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം രണ്ട് കിലോഗ്രാം, ആറു കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക.അതോടൊപ്പം ഈ രണ്ടു വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...