‌‌വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ല; പൂർണ പിന്തുണയുമായി സാദിഖലി ശിഹാബ് തങ്ങൾ

കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെഎം ഷാജിയെ സർക്കാർ ബലിയാടാക്കാൻ ശ്രമിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും സാദിഖലി തങ്ങൾ

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 11:14 AM IST
  • കെഎം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിംലീ​ഗ്
  • വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
  • കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെഎം ഷാജിയെ സർക്കാർ ബലിയാടാക്കാൻ ശ്രമിക്കുന്നതെന്നും സാദിഖലി
  • കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ വിജിലൻസ് പിടികൂടിയിരുന്നു
‌‌വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ല; പൂർണ പിന്തുണയുമായി സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: കെഎം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിംലീ​ഗ് (Muslim League). സർക്കാർ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലിംലീ​ഗ് ഉന്നതാധികാര സമിതിയം​ഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെഎം ഷാജിയെ സർക്കാർ ബലിയാടാക്കാൻ ശ്രമിക്കുന്നതെന്നും സാദിഖലി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കെഎം ഷാജി (KM Shaji) എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് (Vigilance) 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിജിലൻസ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് (Raid) നടത്തിയിരുന്നു.

ALSO READ: Swapna Suresh നെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷാജിയുടെ മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്ത് പ്രവേശിച്ചു. ഇതേസമയം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജി വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ALSO READ: കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി

അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ഷാജിയുടെ കോഴിക്കോടുള്ള വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News