Kerala Assembly Election 2021: Muslim League 24 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു

1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2021, 06:19 PM IST
  • മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എം.പി അബ്ദുസ്സമദ് സമദാനിയും രാജ്യസഭയിലേക്ക് എ.പി അബ്ദുല്‍ വഹാബും മല്‍സരിക്കും.
  • കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നുമാണ് ജനവിധി തേടുന്നത്
  • 25 വർഷത്തിന് ശേഷമാണ് ഒരു വനിതാ സ്ഥാനാർഥി മത്സരിക്കുന്നത്
Kerala Assembly Election 2021: Muslim League 24 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് (Muslim League) സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യപിച്ചു. 25 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വിട്ടത്. ചരിത്രത്തിലാധ്യമായി ഒരു വനിതയും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സൗത്തിലെ അഡ്വ. നൂര്‍ബീന റഷീദാണ് ലീഗിൻറെ വനിതാ സ്ഥാനാർഥി. അതേസമയം പുനലൂർ,പേരാമ്പ്ര, തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേര് പുറത്തു വിട്ടിട്ടില്ല. 

മലപ്പുറം (Malappuram) ലോക്‌സഭാ മണ്ഡലത്തില്‍ എം.പി അബ്ദുസ്സമദ് സമദാനിയും രാജ്യസഭയിലേക്ക് എ.പി അബ്ദുല്‍ വഹാബും മല്‍സരിക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നുമാണ് ജനവിധി തേടുന്നത്.1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. ഖമറുന്നീസ് അന്ന സാമൂഹിക ക്ഷേമ ബോർഡ് അധ്യക്ഷയായിരുന്നു.

ALSO READ: Kerala Assembly Election 2021 Live : മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്,കാസര്‍ഗോഡ് : എന്‍എ നെല്ലിക്കുന്ന്,അഴീക്കോട് : കെ.എം ഷാജി, കൂത്തുപറമ്ബ് : പൊട്ടന്‍കണ്ടി അബ്ദുള്ള, കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള,കോഴിക്കോട് (Calicut) സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ് ,കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍),തിരുമ്പാടി : സി.പി. ചെറിയ മുഹമ്മദ്, മലപ്പുറം : പി. ഉബൈദുല്ല, വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം,ഏറനാട് : പി. കെ ബഷീര്‍, മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

ALSO READ: Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട 14-ന് തുറക്കും, ഭക്തരുടെ എണ്ണം വർധിപ്പിച്ചു,ആർ.ടി.പി.സി.ആറിൽ മാറ്റമില്ല

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം, താനൂര്‍ : പി.കെ. ഫിറോസ്, കോട്ടക്കൽ  : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, മങ്കട : മഞ്ഞളാംകുഴി അലി,  വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി,തിരൂര്‍ : കുറുക്കോളി മൊയ്തീന്‍, ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍, തിരൂരങ്ങാടി : കെ.പി.എ. മജീദ് , മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍ ,കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍ കൊടുവള്ളി : ഡോ. എം.കെ. മുനീര്‍, കോങ്ങാട് : യു.സി. രാമന്‍,പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും,പേരാമ്ബ്ര : പിന്നീട് പ്രഖ്യാപിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News