ഉരുളക്കിഴങ്ങ് കൃഷിയും ക്യാബേജ് കൃഷിയും നശിച്ചു; മഴയിൽ വട്ടവടയിൽ വ്യാപക കൃഷി നാശം

കഴിഞ്ഞ ദിവസം വട്ടവട ചിലന്തിയാര്‍ മേഖലയില്‍ പെയ്ത കനത്തമഴയില്‍ വന്‍ ക്യഷിനാശമാണ് ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 05:56 PM IST
  • ബന്ധപ്പെട്ട അധികൃതരില്‍ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവിടുത്തെ കര്‍ഷകര്‍
  • വട്ടവട ചിലന്തിയാര്‍ മേഖലയില്‍ പെയ്ത കനത്തമഴയില്‍ വന്‍ ക്യഷിനാശമാണ് ഉണ്ടായത്
  • വിളവെടുക്കാന്‍ പാകമായ 150 കിലോയോളം വരുന്ന ഉരുളകിഴങ്ങ് മഴവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി
ഉരുളക്കിഴങ്ങ് കൃഷിയും ക്യാബേജ് കൃഷിയും നശിച്ചു; മഴയിൽ വട്ടവടയിൽ വ്യാപക കൃഷി നാശം

മൂന്നാർ: വട്ടവടയില്‍ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ വ്യാപക കൃഷി നാശം. ഉരുളക്കിഴങ്ങ് കൃഷിയും ക്യാബേജ് കൃഷിയുമെല്ലാം മഴയില്‍ വ്യാപകമായി നശിച്ചതോടെ കൃഷിക്കായി വാങ്ങിയ കടം എങ്ങനെ അടക്കും എന്ന് പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവിടുത്തെ കര്‍ഷകര്‍.

കഴിഞ്ഞ ദിവസം വട്ടവട ചിലന്തിയാര്‍ മേഖലയില്‍ പെയ്ത കനത്തമഴയില്‍ വന്‍ ക്യഷിനാശമാണ് ഉണ്ടായത്. വിളവെടുക്കാന്‍ പാകമായ 150 കിലയോളം വരുന്ന ഉരുളകിഴങ്ങ് മഴവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി. ക്യഷിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബീന്‍സടക്കമുള്ള പച്ചക്കറികള്‍ നശിച്ചു. 

ALSO READ: Stray Dogs: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ചത്തു; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഓണ വിപണി ലക്ഷ്യമിച്ച് ഇറക്കിയ ക്യഷിയാണ് പെട്ടെന്നുണ്ടായ മഴയില്‍ ഇല്ലാതായാണ്. പലരുടെയും പക്കല്‍ നിന്നും കടംവാങ്ങിയ പണം ഉപയോഗിച്ചാണ് കര്‍ഷകര്‍ ക്യഷിയിറക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് ഹോട്ടിക്കോര്‍പ്പ് നേരിട്ട് വാങ്ങിയ പച്ചറികള്‍ക്ക് പോലും പണം ലഭിച്ചിട്ടില്ല. ഇതോയാണ് കര്‍ഷകര്‍ ഇത്തവണ പുറത്തുനിന്നും പണം വാങ്ങി വിത്തിറക്കിയത്. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം മഴയെത്തിയതോടെ ഇല്ലാതായി. 

ലക്ഷങ്ങളുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് വട്ടവട മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കടം വാങ്ങിയും സ്വര്‍ണ്ണം പണയം വച്ചും വിത്ത് ഇറക്കിയ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബന്ധപ്പെട്ടവര്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News