Kochi : മുല്ലപ്പെരിയാർ ഡാമിൽ (Mullapperiyar Dam) മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി (Supreme Court) തള്ളി. വിഷയത്തിൽ കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ് പുതിയ സുപ്രീം കോടതി വിധി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇത്തരം വിഷയങ്ങളിൽ മേൽനോട്ട കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. മാത്രമല്ല വിഷയത്തിൽ നിലവിൽ നടക്കുന്നത് തമിഴ്‌നാടും കേരളവും തമ്മിലുള്ള രാഷ്ട്രീയ പോരാണെന്ന് കോടതി പറഞ്ഞു. ഉടൻ തന്നെ ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ALSO READ: Mullaperiyar Case: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
മുന്നറിയിപ്പില്ലാതെ ജലം തുറന്ന് വിടുന്നത് പെരിയാർ തീരത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞാണ് സുപ്രീം കോടതിയിൽ എത്തിയത്. ഇങ്ങനെ ഒരേ വിഷയത്തിൽ കൂടുതൽ കൂടുതൽ അപേക്ഷകളുമായി എത്തുന്നത് കോടതിക്ക് അമിതഭാരമാണെന്നും സുപ്രീം കോടതി പറഞ്ഞു.
കൂടാതെ ജനജീവിതം അപകടത്തിലാക്കുന്ന തരത്തിൽ രാത്രിയിലുള്ള ഷട്ടർ തുറക്കൽ നടപടി തടയണമെന്നും സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനം എടുക്കാൻ കേരള-തമിഴ്‌നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയിൽ ഇന്നലെ ഈ വിഷയത്തിൽ കേരളത്തിന്റെ അപേക്ഷയിൽ തമിഴ്നാട് സുപ്രീം കോടതിയിൽ മറുപടി നൽകിയിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത് കേരളത്തിന് മുന്നറിയിപ്പ് നൽകിയ ശേഷമാണെന്നാണ് മറുപടിയിൽ തമിഴ്നാട് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...