Online Game| ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; തൃശൂരില്‍ 14കാരന്‍ മരിച്ചനിലയില്‍

ഓൺലൈനായി ​​ഗെയിം കളിച്ചതുവഴി ആകാശിന് പണം നഷ്ട്ടപ്പെട്ടിരുന്നതായാണ് ബന്ധുക്കളും പോലീസും പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 01:20 PM IST
  • ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് വിവരം.
  • ഇന്നലെ വൈകിട്ട് മുതലാണ് ആകാശിനെ കാണാതാവുന്നത്.
  • പോലീസ് നടത്തിയ അന്വേഷണത്തിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു.
  • തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Online Game| ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; തൃശൂരില്‍ 14കാരന്‍ മരിച്ചനിലയില്‍

തൃശൂര്‍: വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ (Student found Dead) കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിം (Online Game) കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ (Loosing Money) മനോവിഷമത്തിലാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് വിവരം. 

ഇന്നലെ വൈകിട്ട് മുതലാണ് ആകാശിനെ കാണാതാവുന്നത്. ആകാശിനെ കാണാതായ വിവരം ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Also Read: India - Pakistan : ജമ്മു കാശ്മീരിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടു

ഓൺലൈനായി ​​ഗെയിം കളിച്ചതുവഴി ആകാശിന് പണം നഷ്ട്ടപ്പെട്ടിരുന്നതായാണ് ബന്ധുക്കളും പോലീസും പറയുന്നത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നു. 

Also Read: ​Malappuram Assault : നവവരനെ തട്ടികൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി

വീട്ടുകാരിൽ നിന്ന് പണം നഷ്ടപ്പെടുത്തിയതിന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്നിരുന്ന ആകാശ് ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയെന്നാണ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News