Mc Josephine Controversy: അനുഭവിച്ചോളു എന്ന് ജോസഫൈൻ പറഞ്ഞത് വെറുതെയല്ല, അനുഭവിക്കേണ്ടത് അല്ലെങ്കിലുംസാധാരണ ജനങ്ങൾ തന്നെയാണ്

ബില്ല് തയ്യറാക്കാമ്പോൾ തന്നെ അതിന്റെ ഘടനയിൽ ചില നി‍ർദ്ദേശങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 04:59 PM IST
  • സൗമ്യ മുഖങ്ങളെ മാത്രം കണ്ട് വന്ന സ്ഥാനത്താണ് ആക്രോശിച്ച്, അലറി വിളിച്ച്,ആളുകളെയൊക്കെ പേടിപ്പിച്ച് ഒരാൾ വനിതകളുടെ സംരക്ഷകയായി മാറുന്നത്
  • 1990 മുതൽ 1996-വരെ ആറ് വ‍‍‍ർഷം വേണ്ടി വന്നു കേരളത്തിൽ ഒരു വനിതാ കമ്മീഷൻ രൂപീകരിക്കാൻ
  • വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നൽകുന്നതിനും, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മീഷൻ
Mc Josephine  Controversy: അനുഭവിച്ചോളു എന്ന് ജോസഫൈൻ പറഞ്ഞത് വെറുതെയല്ല, അനുഭവിക്കേണ്ടത് അല്ലെങ്കിലുംസാധാരണ ജനങ്ങൾ തന്നെയാണ്

1990 മുതൽ 1996-വരെ ആറ് വ‍‍‍ർഷം വേണ്ടി വന്നു കേരളത്തിൽ ഒരു വനിതാ കമ്മീഷൻ രൂപീകരിക്കാൻ. 90കളിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി എന്നിവരുടെ നിയമോപദേശത്തിലും, വിവധ വനിതാ സംഘടനകളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുമാണ് ആദ്യത്തെ വനിതാ കമ്മീഷന്റെ കമ്മീഷന്റെ കരട് ബില്ല് തയ്യാറാക്കിയത്

ബില്ല് തയ്യറാക്കാമ്പോൾ തന്നെ അതിന്റെ ഘടനയിൽ ചില നി‍ർദ്ദേശങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. ''കമ്മീഷൻ അധ്യക്ഷ എന്നത് സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് അറിവും, പരിചയവുമുള്ള ആളായിരിക്കണം''. പരാതിക്കാരോട് കരുതലോടെ വേണം പെരുമാറാൻ. ഒരു തരത്തിലും പരാതിക്കാരെ ബുദ്ധിമുട്ടിക്കാനല്ല കമ്മീഷൻ. ഇപ്രകാരം വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നൽകുന്നതിനും, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മീഷൻ രൂപീകരിച്ചത്.

ALSO READ: "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ

വിമ‍‍‍‍ർശനത്തിന് അതീതരായ പാ‍‍‍ർട്ടിക്കാരിയായതു കൊണ്ടോ എന്തോ എം.സി ജോസഫൈന് ഇപ്പറഞ്ഞതൊന്നും  കേട്ടു കേഴ്വി പോലുമില്ലെന്ന് തോന്നുന്നു. അങ്ങിനെയായിരുന്നെങ്കിൽ 2018ൽ പി.കെ ശശി എം.എൽ.എക്കെതിരെ പാ‍‍ർട്ടിയിലെ പെൺകുട്ടി തന്നെ നടത്തിയ ആരോപണത്തിൽ മനുഷ്യരല്ലേ തെറ്റൊക്കെ പറ്റി പോവാം എന്ന് അവ‍‍‍ർ നിർദാഷണ്യം പറയില്ലായിരുന്നു. പാർട്ടി ഇങ്ങിനെ കെട്ടി ഇറക്കുന്ന ചില ഭൂതങ്ങളിലൊന്നാണ് എംസി ജോസഫൈനെന്ന് അന്ന് പാർട്ടിയിലെ ചില വിഘടന വാദികൾ തന്നെ രഹസ്യമായി പറഞ്ഞു. വിവാദങ്ങളുടെ കുപ്പി തുറക്കാൻ അവർ പിന്നെയും കാത്തിരുന്നു.

ALSO READ : Idukki Dhanya Death Case : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വീണ്ടും അൽപ്പം ചരിത്രത്തിലേക്ക് വന്നാൽ 1996-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആദ്യത്തെ കമ്മീഷൻ രൂപീകരിക്കുന്നത്. കവയത്രിയും സാമൂഹിക പ്രവർത്തകയുമായിരുന്ന സുഗതകുമാരിയായിരുന്നു പ്രഥമ അദ്ധ്യക്ഷ. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം തുടങ്ങിയവരും അധ്യക്ഷ സ്ഥാനങ്ങൾ പിന്നീട് മഹത്തുറ്റതാക്കി. ഇത്തരത്തിൽ സൗമ്യ മുഖങ്ങളെ മാത്രം കണ്ട് വന്ന സ്ഥാനത്താണ് ആക്രോശിച്ച്, അലറി വിളിച്ച്,ആളുകളെയൊക്കെ പേടിപ്പിച്ച് ഒരാൾ വനിതകളുടെ സംരക്ഷകയായി മാറുന്നത്.ഇത്തരത്തിൽ  പാ‍‍ർട്ടിക്ക്  മാത്രം അതീതയയായി ജീവിക്കുന്ന ഒരാളെ എന്തിനായിരിക്കണം സി.പി.എം ഇത്രയും സെൻസിറ്റീവായ,ബഹുജന ക്ഷേമം ലക്ഷ്യമാക്കിയുള്ള ഒരു പദവിയിലിരുത്തിയിരിക്കുന്നതെന്ന് മാത്രം അറിയില്ല.

ALSO READ : Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു

നടക്കാൻ വയ്യാത്ത സ്ത്രീയോട് സിറ്റിങ്ങിന് വന്നാലെ പരാതി എടുക്കു എന്ന് പറയുന്ന,ഭർതൃ പീഢനം എന്ന് പറയുമ്പോൾ അനുഭവിച്ചോളു എന്ന് പറയുന്ന കമ്മീഷൻ അ​ഗത്തിന് വനിതാ കമ്മീഷനിൽ എന്താണ് കാര്യം. അവ‍ർ പറയുന്നതെന്തായാലും ഇമേജ് ബിൽഡിം​​ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സി.പി.എമ്മിന് എം.സി ജോസഫൈൻ ഒരു പാരയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News