കണ്ണൂരില്‍ കഞ്ചാവുവേട്ട; യുവതി അറസ്റ്റില്‍

കണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജയെന്ന സ്ത്രീയെ കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേര്‍ന്ന് പിടികൂടിയത്.  

Last Updated : Sep 19, 2017, 04:51 PM IST
കണ്ണൂരില്‍ കഞ്ചാവുവേട്ട; യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജയെന്ന സ്ത്രീയെ കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേര്‍ന്ന് പിടികൂടിയത്.  

റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ സംശയകരമായി കണ്ട യുവതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനില്‍ സധനങ്ങളുമയി കണ്ണപുരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഉടനെയിരുന്നു അറസ്റ്റ്. ഈ പ്രദേശങ്ങളില്‍ മെത്ത കച്ചവടത്തിനായി എത്തിയതാണെന്നു യുവതി പറയുന്നു.

Trending News