കണ്ണൂർ: അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ പതിമൂന്നിന് രാവിലെ 9.50ന് ഉണ്ടായ ഏറ്റുമുട്ടലിൽ കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്നും ഇതിന് പകരംവീട്ടുമെന്നുമാണ് സിപിഐ മാവോയിസ്റ്റ് എന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നത്.
വയനാട് തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് മാവോയിസ്റ്റ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ കോളനിയിലെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അഞ്ച് പോസ്റ്ററുകളും ഒരു കുറിപ്പും പതിച്ചത്. ഞെട്ടിത്തോട്ടിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ALSO READ: ക്രിസ്മസ്-പുതുവത്സര ഡ്രൈവ്; വയനാട്ടിൽ ലഹരി വസ്തുക്കൾ കൈവശം വച്ച അഞ്ച് പേർ അറസ്റ്റിൽ
നവംബർ പതിമൂന്നിന് കണ്ണൂർ ആറളത്താണ് പോലീസിന്റെ തണ്ടർബബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ആർക്കും പരിക്കില്ലെന്ന് അന്ന് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. എന്നാൽ ചിലർക്ക് പരിക്കേറ്റതായി രണ്ടാമത്തെ ദിവസം അദ്ദേഹം വ്യക്തമാക്കി.
അപ്പോൾ തന്നെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.