ആലപ്പുഴ: മാന്നാറില്‍(Mannar) വീട്ടിൽ കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പൊന്നാനി സ്വദേശി ഫഹദിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന തിരച്ചിലുകൾ മൊബൈൽ ഫോൺ ലൊക്കേഷൻ തുടങ്ങിയവ പരിശോധിച്ചാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും പോലീസ് ബാക്കിയുള്ളവരെ കൂടി പിടികൂടിയത്.
ഇവരുടെ സംഘത്തില്‍പ്പെട്ട വ്യക്തിതന്നെയാണ് ബിന്ദുവെന്നും പോലീസ്(Police) പറയുന്നത്. സ്വര്‍ണ്ണം കടത്തുന്ന റാക്കറ്റിന്റെ ഭാഗമായിരുന്ന ബിന്ദു ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. കൊടുവള്ളിയിലെ രാജേഷിന് സ്വര്‍ണ്ണം കൈമാറണമെന്നായിരുന്നു ധാരണ. ഇത് തെറ്റിച്ചതോടെയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
ALSO READ: Mannar Kidnapping: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പിടിയിൽ
കസ്റ്റംസ്(Customs) സ്വര്‍ണ്ണക്കടത്ത് സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ശേഖരിച്ചുതുടങ്ങിയതായാണ് വിവരം. ഇന്ന് കസ്റ്റംസ് സംഘം മാന്നാറിലെത്തി തെളിവെടുക്കും.തിങ്കളാഴ്ച പുലർച്ചെയായിരുന്നു ബിന്ദുവിനെ ആക്രമി സംഘം തട്ടിക്കൊണ്ടു പോയത്. ബിന്ദുവിന്റെ മാന്നാർ കുരുട്ടിക്കാട് കൊടുവിളയിലെ വീട്ടിലെത്തിയ അക്രമി സംഘം വാതിൽ ബലം പ്രയോഗിച്ച തള്ളിത്തുറന്ന് തട്ടിക്കൊണ്ടു പോയത്.
ALSO READ: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
എന്നാൽ സംഘം പിന്നീട് രാവിലെ 11 മണിയോടെ ഇവരെ പാലക്കാട് (Palakkad) വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിടുകയായിരുന്നു.അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന്. സംഭവത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്ക് പരിശോധിച്ച പോലീസ്. അന്വേഷണം ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...