Human Animal Conflict: കണ്ണൂർ മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

കണ്ണൂരിന്റെ  മലയോര മേഖലകളിൽ കടുത്ത ആന ശല്യമാണ് ഉള്ളത്.  കൃഷി നശിപ്പിക്കപ്പെടുന്നതിനാൽ പ്രദേശവാസികളുടെ നിത്യവൃത്തിപോലും പ്രതിസന്ധിയിലാവുകയാണ്.  

Written by - ഷിഹാബുദീൻ ചെങ്ങളായി | Edited by - Priyan RS | Last Updated : Apr 17, 2022, 04:55 PM IST
  • കാടുവിട്ട് നാട്ടിലേയ്ക്കിറങ്ങുന്ന ആനക്കൂട്ടമാണ് ഇവിടെയുള്ള കുടുംങ്ങളുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നത്.
  • ഒരാഴ്ചക്കിലെ അഞ്ച് തവണയാണ് കാട്ടാനക്കൂട്ടം ചീക്കാട് മേഖലകളിൽ കാട്ടാനക്കൂട്ടമിറങ്ങിയത്.
  • നകളെ തടയാൻ സോളാർ കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ യാതൊരു ഉപകാരവുമില്ലെന്ന് ഇവിടത്തുകാർ പറയുന്നു.
Human Animal Conflict: കണ്ണൂർ മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

കണ്ണൂർ: കണ്ണൂർ മലയോര മേഖലകളിൽ കാട്ടാന ശല്യം പതിവാകുന്നു. കാട്ടാനകളെ ഭയന്ന് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ആണ് ജില്ലയുടെ മലയോര മേഖലകളിൽ കഴിയുന്നത്. കണ്ണൂർ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട് പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ കുടിവെള്ളം അടക്കം മുട്ടിച്ചാണ് കാട്ടാന കൂട്ടങ്ങളുടെ താണ്ഡവം.

സ്വസ്ഥമായി ഉറങ്ങിയിട്ട് നാളേറെയായി. കാടുവിട്ട് നാട്ടിലേയ്ക്കിറങ്ങുന്ന ആനക്കൂട്ടമാണ് ഇവിടെയുള്ള കുടുംങ്ങളുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നത്. കണ്ണൂർ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട് പുനരാധിവസ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കർണാടക വനത്തിൽ നിന്നുള്ള കാട്ടാന കൂട്ടം ജനങ്ങളുടെ സ്വൈര ജീവിതം തകർക്കുകയാണ്. ഭീതിയോടെ ആണ് ലോവർ ചീക്കാട് 68-ആം നമ്പർ കോളനിയിലെ രാജേഷും കുടുംബവും പറയുന്നു. ആനക്കൂട്ടമെത്തി 

Read Also: കേരളത്തിന്റെ മണ്ണ് വർ​ഗീയവാദികൾക്ക് വിട്ടുകൊടുക്കരുത്; ജാ​ഗ്രതയോടെ ഒറ്റക്കെട്ടായി നിൽക്കണം: പികെ കുഞ്ഞാലിക്കുട്ടി

സമീപത്തുള്ള നീരുറവയാണ് ഇവിടത്തുകാരുടെ കുടിവെള്ളത്തിന്‍റെ ആശ്രയം. ഇവരുടെ വീടുകളിൽ നിന്ന് അല്പം മാറി കർണാടക വനത്തിലാണ് നീരുറവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് പൈപ്പ് മാർഗമാണ് വെള്ളം വീടുകളിലേക് എത്തിക്കുന്നത്. ആന ശല്യം കാരണം ദിവസങ്ങളോളം ഇവിടെ നിന്നുള്ള കുടിവെള്ളവും ഇവർക്ക് ലഭിക്കാതെവരുന്നു. വെള്ളം കൊണ്ടുവരുന്ന ട്യൂബുകൾ ആന നശിപ്പിക്കുന്നതും പതിവാണ്. 

കാടിറങ്ങുന്ന ആനക്കൂട്ടം കൃഷികൾ നശിപ്പിക്കുന്നതും തുടർക്കഥയാവുകയാണ്. ഒരാഴ്ചക്കിലെ അഞ്ച് തവണയാണ് കാട്ടാനക്കൂട്ടം ചീക്കാട് മേഖലകളിൽ കാട്ടാനക്കൂട്ടമിറങ്ങിയത്. പലയിടത്തായി വലിയ രീതിയിൽ വാഴത്തോപ്പുകലും ചേന, ചേമ്പ് കൃഷിയിടങ്ങളും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഉൾക്കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാതാവുന്നതോടെയാണ് ആനകൾ ജനവാസ മേഖലയിലെത്തുന്നത്. 

കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിതച്ച തിട്ടകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. രാത്രി കാലങ്ങളിൽ ഉറക്കമൊഴിഞ്ഞിരുന്നാണ് ഇവിടത്തുകാർ സ്വന്തം വീടുകൾ സംരക്ഷിക്കുന്നത്. വനംവകുപ്പ് അധികൃതരോട് പരാതി പറയുമ്പോൾ പടക്കം എത്തിച്ചുനൽകും. എങ്കിലും പടക്കം പൊട്ടിച്ച് കുറച്ച് സമയം കഴിയുമ്പോൾ ആനകൾ വീണ്ടുമെത്തും. 

Read Also: സിൽവർലൈൻ നടപ്പിലാക്കുമെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു ;വി മുരളീധരൻ

ആനകളെ തുരത്താൻ മരത്തടികൾ കൂട്ടിയിട്ട് തീയിടുന്നതാണ് മറ്റൊരു പ്രതിരോധമാർഗം. ഇത് കാട്ടുതീയുണ്ടാക്കാനിടയുള്ളതിനാൽ തീയിട്ട ശേഷം ഉറങ്ങാതെ കാവലരിക്കുകയാണ് ഇവിടത്തുകാർ. കേരള കർണാടക അതിർത്തി മേഖല ആയതിനാൽ വനം വകുപ്പിന് ഇടപെടുന്നിനും നിരവിധി നിയമ പരിമിതികൾ ഉണ്ട്. 

ആനകളെ തടയാൻ സോളാർ കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ യാതൊരു ഉപകാരവുമില്ലെന്ന് ഇവിടത്തുകാർ പറയുന്നു. കമ്പിവേലികൾ ഇല്ലാത്ത സ്ഥലത്തുരകൂടി ആനകൾ കൃഷിയിടത്തിലേക്ക് എത്തും. സോളാർ കമ്പിവേലി കൃത്യമായി പ്രവർത്തിക്കാനും സ്വൈര ജീവിതം ഉറപ്പുവരുത്തനും സർക്കാറിന്റെ കൃത്യമായ ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവിശ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News