മലപ്പുറത്തുണ്ട് ഒരു വ്യത്യസ്ത ഫാം; ആടും പശുവുമല്ല പൂച്ചകളാണിവിടെ താരം

10വര്‍ഷം മുമ്പാണ് കോട്ടക്കലില്‍നിന്നും മൂന്നുസഹോദന്മാരില്‍ ഒരാള്‍ ആദ്യ പൂച്ചയെ വാങ്ങിയത്. വില്‍പ്പനക്കല്ലാതെ പൂച്ചയോടുള്ള ഇഷ്ടത്തിന്റെ പുറത്തായിരുന്നു അതിനെ വാങ്ങിയത്. ആ പൂച്ചയില്‍നിന്ന് തുടങ്ങിയതാണ് ഇവരുടെ ഈ ഫാമിന്റെ വളര്‍ച്ച. ആദ്യമൊക്കെ ബന്ധുക്കള്‍ക്ക് പൂച്ചയെ സമ്മാനിക്കുകയായിരുന്നു ഇവര്‍.

Edited by - Zee Malayalam News Desk | Last Updated : Sep 24, 2022, 06:11 PM IST
  • 10വര്‍ഷം മുമ്പാണ് കോട്ടക്കലില്‍നിന്നും മൂന്നുസഹോദന്മാരില്‍ ഒരാള്‍ ആദ്യ പൂച്ചയെ വാങ്ങിയത്.
  • പൂച്ചകളോടുള്ള ഇഷ്ടം വളര്‍ന്ന് വിവിധയിനത്തില്‍പ്പെട്ടവയെയാണ് ഇവരിപ്പോള്‍ പരിപാലിക്കുന്നത്.

    കേരളത്തില്‍ എവിടെയും കാണാനാകാത്ത ഈ പൂച്ചഫാമിന്റെ പ്രത്യേകത ഇവിടുത്തെ ശൗചാലയമാണ്.
മലപ്പുറത്തുണ്ട് ഒരു വ്യത്യസ്ത ഫാം; ആടും പശുവുമല്ല പൂച്ചകളാണിവിടെ താരം

മലപ്പുറം: ആടുകളുടെയും പശുക്കളുടെയും ഫാമുകള്‍ ഏറെയാണ് നമ്മുടെ നാട്ടിലുള്ളത്.എന്നാല്‍ പൂച്ചകള്‍ക്കായി മനോഹരമായ ഫാമൊരുക്കിയ കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നത്. 16 സെന്റ് സ്ഥലത്ത് പൂച്ചകള്‍ക്കായി ശുചിമുറിയടക്കമുള്ളവ നിര്‍മിച്ചിരിക്കുകയാണ് മലപ്പുറം കാടാമ്പുഴ സ്വദേശികളായ സഹോദരങ്ങള്‍.പൂച്ചവീടിന്റെയും അവിടത്തെ വിവിധയിനം പൂച്ചകളുടെയും വിശേഷങ്ങളറിയാം.

10വര്‍ഷം മുമ്പാണ് കോട്ടക്കലില്‍നിന്നും മൂന്നുസഹോദന്മാരില്‍ ഒരാള്‍ ആദ്യ പൂച്ചയെ വാങ്ങിയത്. വില്‍പ്പനക്കല്ലാതെ പൂച്ചയോടുള്ള ഇഷ്ടത്തിന്റെ പുറത്തായിരുന്നു അതിനെ വാങ്ങിയത്. ആ പൂച്ചയില്‍നിന്ന് തുടങ്ങിയതാണ് ഇവരുടെ ഈ ഫാമിന്റെ വളര്‍ച്ച. ആദ്യമൊക്കെ ബന്ധുക്കള്‍ക്ക് പൂച്ചയെ സമ്മാനിക്കുകയായിരുന്നു ഇവര്‍. 

Read Also: Vivo Y16 : മികച്ച സവിശേഷതകളും കുറഞ്ഞ വിലയും; വിവോ വൈ16 ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

പൂച്ചകളോടുള്ള ഇഷ്ടം വളര്‍ന്ന് വിവിധയിനത്തില്‍പ്പെട്ടവയെയാണ് ഇവരിപ്പോള്‍ പരിപാലിക്കുന്നത്. ഇപ്പോള്‍ 350ല്‍ പരം പൂച്ചക്കളാണ് സഹോദരങ്ങളായ ഫസല്‍, ഫാരിസ്, ഫാസില്‍ എന്നിവരുടെ പക്കലുള്ളത്. ഇവരെ പരിപാലിക്കാന്‍ വീടിന് സമീപത്തുതന്നെയാണ് 16 സെന്റ് സ്ഥലത്ത് മികച്ച സൗകര്യത്തില്‍ പൂച്ചകള്‍ക്കായി വീടൊരുങ്ങിയത്. പരിപാലനവും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തില്‍ എവിടെയും കാണാനാകാത്ത ഈ പൂച്ചഫാമിന്റെ പ്രത്യേകത ഇവിടുത്തെ ശൗചാലയമാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കായി പൂച്ചകളെ ഇവര്‍ പരിശീലിപ്പിക്കുന്നുമുണ്ട്. ചൂട് സമയത്ത് തണുപ്പേകാന്‍ ഫാനുകളും ഇവക്കായ് സെറ്റുചെയ്തിരിക്കുകയാണ്. മൂന്നുമാസം കൂടുമ്പോള്‍ വാക്‌സിനേഷനും നല്‍കിവരുന്നുണ്ട്. ഒരു നേരം ക്യാറ്റ് ഫുഡും മറ്റുള്ള നേരത്ത് ചിക്കനും, മീനും മട്ടണും ബീഫുമടങ്ങുന്നതാണ് ഈ പൂച്ചകൂട്ടത്തിന്റെ മെനു.

Read Also: Girl Gang Raped In Kozhikode: പ്രായപൂർത്തിയാകാത്ത യുപി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു; 4 പേർ അറസ്റ്റിൽ!

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും ആവശ്യാനുസരണം ഇവര്‍ വില്‍പ്പന നടത്തുന്നത്. 4000 മുതല്‍ 70000 രൂപ വരെ വിലവരുന്നയിനങ്ങളാണ് പൂച്ചവീട്ടിലുള്ളത്. ഡിലേഴ്‌സ് വഴിയും വില്‍പ്പന നടത്തിവരിയാണ് ജെന്റ് ഷോപ്പ് ഉടമകള്‍ കൂടിയായി ഈ സഹോദരന്മാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News