പരാതിക്കാരനെതിരായ ‘പേപ്പട്ടി’ പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. അസാധാരണമായി പത്രക്കുറിപ്പിറക്കിയാണ് ലോകായുക്തയുടെ വിശദീകരണം. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ ആരും വായില്‍ കോലിടില്ലെന്നാണ് പറഞ്ഞത്. സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്നാണ് പരാതിക്കാരന്റെ ശിരസില്‍ ആ തൊപ്പി വച്ചത്. കക്ഷികളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉത്തരവിടാന്‍ ജഡ്ജിമാരെക്കിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിൽ വിശദമാക്കുന്നു. ലോകായുക്ത ചരിത്രത്തില്‍ ആദ്യമായാണ് വാര്‍ത്താക്കുറിപ്പിറക്കുന്നത്.
മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്തതിനെ സംബന്ധിച്ചും വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്. പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ ഇഫ്താർ വിരുന്നിലല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയിട്ടില്ലെന്നും വിരുന്നില്‍ പങ്കെടുത്താല്‍ വിധി സര്‍ക്കാരിന് അനുകൂലമാവുമെന്ന ചിന്ത അധമമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിരുന്നില്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...