Lok Sabha Election: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

Identification documents: തെരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 11:26 PM IST
  • കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്ക് പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വോട്ടിംഗിനായി ഉപയോഗിക്കാം
  • 13 തിരിച്ചറിയൽ രേഖകളാണ് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്
Lok Sabha Election: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ കമ്മീഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്ക് പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ അന്നേ ദിവസം വോട്ടിംഗിനായി  ഉപയോഗിക്കാവുന്നതാണ്. 13 തിരിച്ചറിയൽ രേഖകളാണ് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്.

വോട്ടർ ഐഡി കാർഡ് (ഇപിഐസി) ന് പുറമേ ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യുഡിഐഡി) കാർഡ്, സർവീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്‌കീമിന് കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എംപി/എംഎൽഎ/എംഎൽസിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകൾ. തെരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News