പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. പാലക്കാട് എത്തുന്ന പ്രധാനമന്ത്രി രാവിലെ 10:30 ന് വമ്പൻ റോഡ് ഷോ നടത്തും. രാവിലെ 10:15 ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ നടത്തുന്ന അഞ്ചുവിളക്കിലെത്തും.
Also Read: പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ്‌ഷോ കോയമ്പത്തൂരില്‍
അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡ് ഷോ 30 മിനിറ്റായിരിക്കും നടക്കുക. ഏകദേശം 50,000 പേരെ അണിനിരത്തിയാണ് ബിജെപി ജില്ലാ നേതൃത്വം ഈ വമ്പൻ റോഡ് ഷോ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണ് ഇന്ന് നടക്കാൻ പോകുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിക്കൊപ്പം മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ അണിനിരക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചു എസ്പിജി അടക്കമുള്ള സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് ഒപ്പം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: 30 വർഷങ്ങൾക്ക് ശേഷം രാഹു ചൊവ്വ സംഗമത്തിലൂടെ വിനാശകാരി അംഗരാക് യോഗം; ഈ രാശിക്കാർ സൂക്ഷിക്കുക!
ശേഷം പ്രധാനമന്ത്രി ഇന്ന് തമിഴ്നാട് സേലത്തും പൊതുയോഗത്തുൽ പങ്കെടുക്കും. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുടെ തട്ടകത്തിലാണ് മോദിയുടെ ഇന്നത്തെ പ്രസംഗം. 2014 ൽ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയപ്പോഴാണ് മോദി അവസാനമായി സേലം സന്ദർശിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സേലത്തെ പൊതുയോഗം. ബിജെപി ഇവിടെ അവസാനം മത്സരിച്ചത് 1996 ലെ തിരഞ്ഞെടുപ്പിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.