കൊച്ചി: വരുന്ന ലോക്സഭാ ഇലക്ഷനിൽ മേജർ രവി എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും. ബിജെപി നേതൃത്വം മേജർ രവിയുമായി ചർച്ചകൾ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം ജില്ലയിൽ കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബിബി ഗോപകുമാറും പരിഗണനയിലുണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ സസ്വതി ടീച്ചറേയും പരിഗണിക്കും. ഈ സാഹചര്യത്തിൽ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നുവരുമാണ് ലഭിക്കുന്ന സൂചന.
നിതിൻ ഗഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി, ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്ത് വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളേയാണ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ദാദർ നഗർ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിലെ 72 സീറ്റുകളിലെ സ്ഥാനാർത്ഥികളേയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: 'വെള്ളിയാഴ്ച വോട്ടെടുപ്പ് ബുദ്ധിമുട്ട്'; തീയതി മാറ്റണമെന്ന് ആവശ്യവുമായി കാന്തപുരം
കർണാടതയിലെ പ്രതാപ് സിൻഹയിക്ക് പട്ടികയിൽ സീറ്റ് നിഷേധിച്ചു. കർണാൽ മണ്ഡലത്തിൽ മനോഹർലാൽ ഖട്ടർ മത്സരിക്കും. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. അതേസമയം 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്താലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ 19നാണ്. ജൂൺ 4നാണ് ഫലപ്രഖ്യാപനം. ഇത്തവണ രാജ്യത്തെ 97 കോടി വോട്ടർമാരാണ് ഇത്തവണ രാജ്യത്ത് വിധിയെഴുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.