Puthuppally By Election Results Live: പുതുപ്പള്ളിയിൽ 'അപ്പ'യെ മറികടന്ന് മകൻ; ചാണ്ടി ഉമ്മന് തകർപ്പൻ ജയം, റെക്കോർഡ് ഭൂരിപക്ഷം

Puthuppally Assembly By Election Results Live Counting: രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കേണ്ട വോട്ടെണ്ണല്‍ വൈകിയാണ് ആരംഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 01:05 PM IST
Live Blog

Puthuppally By-Election Result : കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് സ്ഥാനാര്‍ഥിയായത്. ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണ നേരിട്ട ജെയ്ക സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി ലിജിന്‍ ലാലാണ് കളത്തില്‍ ഇറങ്ങിയത്. 

 

 

8 September, 2023

  • 11:45 AM

    വോട്ടെണ്ണൽ പൂർത്തിയായി. 36,454 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു.

  • 11:45 AM

    സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉച്ചയ്ക്ക് 2 മണിയ്ക്ക് മാധ്യമങ്ങളെ കാണും. 

  • 11:45 AM

    അതിശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി

  • 11:30 AM

    മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണെന്ന് കെ.സി വേണുഗോപാൽ

  • 11:15 AM

    ബിജെപിയുടെ വോട്ടുകൾ എവിടെ പോയെന്ന് ഇ.പി ജയരാജൻ

  • 11:15 AM

    ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണെന്ന് അച്ചു ഉമ്മൻ

  • 11:00 AM

    39,753 വോട്ടുകളുടെ ലീഡുമായി റെക്കോർഡ് ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുകയാണ് ചാണ്ടി ഉമ്മൻ. 

  • 11:00 AM

    പതിമൂന്നാം റൗണ്ട് എണ്ണി തുടങ്ങി. എണ്ണുന്നത് വാകത്താനം പഞ്ചായത്തിലെ ബൂത്തുകൾ.

  • 10:45 AM

    രണ്ട് റൗണ്ട് മാത്രം അവശേഷിക്കെ ചാണ്ടി ഉമ്മന്റെ ലീഡ് 37,000 കടന്നു. 37,220 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. 

     

  • 10:45 AM

    വിജയം ഉറപ്പിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. 

  • 10:45 AM

    ചാണ്ടി ഉമ്മനെ തോളിലേറ്റി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. 

  • 10:30 AM

    കെപിസിസിയിൽ ആഹ്ലാദ പ്രകടനം തുടങ്ങി. പ്രവർത്തകർ ലഡു വിതരണം ചെയ്യുന്നു. 

  • 10:30 AM

    പതിനൊന്നാം റൗണ്ട് എണ്ണുന്നു. നിലവിൽ എണ്ണുന്നത് പുതുപ്പള്ളി മീനടം പഞ്ചായത്തിലെ ബൂത്തുകളാണ്. 34,126 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിൽ.

  • 10:30 AM

    ഇനി ഏതാണ്ട് 30,000ത്തിൽപ്പരം വോട്ടുകളാണ് എണ്ണാനുള്ളത്. 

  • 10:30 AM

    ചിത്രത്തിലേ ഇല്ലാത്ത ബിജെപിയ്ക്ക് ഇതുവരെ വെറും മൂവായിരത്തിൽപ്പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

  • 10:15 AM

    ജെയ്ക്കിന് ആകെ കിട്ടിയ വോട്ടുകളേക്കാൾ കൂടുതലാണ് നിലവിൽ ചാണ്ടി ഉമ്മന്റെ ലീഡ്. 

     

  • 10:15 AM

    പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കുതിപ്പ് തുടരുന്നു. ഭൂരിപക്ഷം 33,000 കടന്നു. 

  • 10:15 AM

    സി പി എമ്മിന്റെ വോട്ട് സിപിഎമ്മിന് തന്നെ ലഭിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

  • 10:00 AM

    നിലവിലെ ആകെ വോട്ട് നില

    ചാണ്ടിഉമ്മൻ- 56340

    ജെയ്ക്ക് സി തോമസ്- 29341

    ലിജിൻ ലാൽ -2692

  • 10:00 AM

    25000 ലീഡ് കടന്ന് ചാണ്ടി ഉമ്മൻ

  • 10:00 AM

    മണർകാട് ജെയ്ക്ക് സി തോമസിൻറെ ബൂത്തിലും ചാണ്ടി ഉമ്മന് 30 വോട്ടിൻറെ ലീഡ്-  (23978- നിലവിലെ ലീഡ്)

  • 10:00 AM

    ചാണ്ടി ഉമ്മൻറ ലീഡ് 20000 പിന്നിട്ടു

  • 10:00 AM

    ബി ജെ പിക്ക് ഇതുവരെ പുതുപ്പള്ളിയിൽ ലഭിച്ചത്  1432 വോട്ട് മാത്രം

  • 09:45 AM

    പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ- തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിൻറെ ആദ്യ പ്രതികരണം

  • 09:45 AM

    പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻറ ലീഡ് കഴിഞ്ഞ വർഷം ഉമ്മൻ ചാണ്ടിയുടേതിനേക്കാൾ മുന്നിൽ- ( നിലവിൽ  ലീഡ് 16607)

  • 09:45 AM

    ചാണ്ടി ഉമ്മൻറെ ലീഡ് 12648-ലേക്ക്

  • 09:45 AM

    രണ്ടാം റൗണ്ട് ഫലം   
                                                                                                                                                                                                 
    അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 6089 മൊത്തം വോട്ട്, 11788
    ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 3418
    മൊത്തം - 6301
    ലിജിൻ ലാൽ (ബി.ജെ.പി.)- 691 
    മൊത്തം - 1167
    ലൂക്ക് തോമസ് (എ.എ.പി.)- 82
    മൊത്തം - 181
    പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 8
    മൊത്തം - 10
    ഷാജി(സ്വതന്ത്രൻ)- 5
    മൊത്തം -7
    സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-10
    മൊത്തം - 16
    NOTA-26
    മൊത്തം - 46

    രണ്ടാം റൗണ്ട് മൊത്തം - 10329
    1 + 2 റൗണ്ട് മൊത്തം -19516

  • 09:45 AM

    പുതുപ്പള്ളിയിൽ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ. ലീഡ് 10,000 കടന്നു. കളത്തിലില്ലാതെ ബിജെപി.

  • 09:30 AM

    ചാണ്ടി ഉമ്മന്റെ ലീഡ് 8000 കടന്നു. നിലവിൽ 8002 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. 

     

  • 09:30 AM

    യുഡിഎഫ് 16,629
    എല്‍ഡിഎഫ് 9,219
    എന്‍ഡിഎ 710

     

  • 09:15 AM

    ലീഡ് വീണ്ടും ഉയർത്തി ചാണ്ടി ഉമ്മൻ. ലീഡ് 7000 കടന്നു

  • 09:15 AM

    ഒന്നാം റൗണ്ട് ഫലം 
                                                                                                                                                                                                    
    അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 5699
    ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)-2883
    ലിജിൻ ലാൽ (ബി.ജെ.പി.)- 476 
    ലൂക്ക് തോമസ് (എ.എ.പി.)- 99
    പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 2
    ഷാജി(സ്വതന്ത്രൻ)- 2
    സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-6
    NOTA-20
    മൊത്തം - 9187

  • 09:15 AM

    ഒടുവിൽ വിവരം ലഭിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 6150.

     

  • 09:15 AM

    പുതുപ്പള്ളിയിലെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ചിത്രത്തിലില്ലാതെ എൻഡിഎ. 

  • 09:15 AM

    യുഡിഎഫ് - 12,958
    എല്‍ഡിഎഫ് - 7,558
    എന്‍ഡിഎ - 590

     

  • 09:00 AM

    പുതുപ്പള്ളിയിൽ രണ്ടാം റൗണ്ട്‌ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂർ പൂർത്തിയാകുമ്പോൾ ഫല സൂചനകൾ ചാണ്ടി ഉമ്മന് അനുകൂലം. 

     

  • 09:00 AM

    വോട്ടിംഗ് കേന്ദ്രത്തിന് പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. 

  • 09:00 AM

    അയർക്കുന്നത്ത് ചാണ്ടി ഉമ്മന്റെ കുതിപ്പ്. ലീഡ് 2,500 കടന്നു.

     

  • 08:45 AM

    അയർക്കുന്നത്തെ പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് വ്യക്തമായ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെതിരെ ലീഡ് 2000 കടന്നു. 

  • 08:45 AM

    ഒന്നാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ ചാണ്ടി ഉമ്മൻ മുന്നിൽ. ലീഡ് ആയിരത്തിലേയ്ക്ക് അടുക്കുന്നു.

     

  • 08:45 AM

    ലീഡ് നിലനിർത്തി ചാണ്ടി ഉമ്മൻ. യുഡിഎഫ് 1020, എൽഡിഎഫ് 700, എൻഡിഎ 75 എന്ന നിലയിൽ. ചാണ്ടി ഉമ്മന്റെ ലീഡ് 300 കടന്നു.

  • 08:45 AM

    തപാൽ വോട്ടുകളിൽ തുടർച്ചയായി ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചാണ്ടി ഉമ്മൻ 136 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 

     

  • 08:45 AM

    യുഡിഎഫ് - 502, എൽഡിഎഫ് - 366, എൻഡിഎ - 50

  • 08:30 AM

    ജെയ്ക് സി തോമസിനെതിരെ ചാണ്ടി ഉമ്മന്റ ലീഡ് മൂന്നക്കം കടന്നു.

     

  • 08:30 AM

    ആദ്യ മണിക്കൂറിലെ ലീഡ് നില - യുഡിഎഫ് - 40, എൽഡിഎഫ് - 35, എൻഡിഎ -12

  • 08:30 AM

    തപാൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് ചാണ്ടി ഉമ്മന്.

  • 08:15 AM

    തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വൈകാതെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 

  • 08:15 AM

    കാത്തിരിപ്പിന് വിരാമമിട്ട് പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ചു.

  • 08:00 AM

    പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിക്കാൻ വൈകുന്നു. സ്ട്രോംഗ് റൂമിന്റെ താക്കോൽ മാറിയതാണ് കാരണം. പ്രശ്നം പരിഹരിച്ചു.

     

Trending News