Kerala Assembly Election 2021 Live : ആവേശത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിൽ, പ്രചാരണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകാൻ പ്രധാനമന്ത്രിയും മറ്റ് ദേശീയ നേതാക്കളും കേരളത്തിൽ

ഏപ്രിൽ 6ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ മെയ് 2നാണ് ഫലം അറിയുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 11:52 AM IST
Live Blog

തെരഞ്ഞെടുപ്പിന് നാല് നാളുകൾ മാത്രം ബാക്കി ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്ത് മൂന്ന് മുന്നണികൾ. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ തലത്തിലുള്ള താരപ്രചാരകർ കേരളത്തിലേക്കെത്തുമ്പോൾ ഒന്നും കൂടി കൊഴുപ്പിക്കുകയാണ് സംസ്ഥാന നിയമസഭ തെരഞ്ഞടുപ്പ്. എന്നാൽ ബഹുഭൂരിപക്ഷം മണ്ഡലങ്ങൾ എങ്ങോട്ട് തിരിയുമെന്ന് ഒരു ധാരണയും നൽകാതെയാണ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ഏപ്രിൽ 6ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ മെയ് 2നാണ് ഫലം അറിയുന്നത്.

2 April, 2021

  • 11:45 AM

    പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി രണ്ട് യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്

Trending News