Leopard: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ വളർത്തുനായയെ പുലി പിടികൂടി; സിസിടിവി ദൃശ്യം പുറത്ത്

Leopard Caught Dog: ആറാട്ടുപാറ പി.കെ കേളുവിൻ്റെ  വളർത്തു നായയെയാണ് പുലി പിടി കൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Written by - Zee Malayalam News Desk | Last Updated : May 7, 2024, 04:58 PM IST
  • അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു
  • വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിന് പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് പോകുന്നത് കണ്ടത്
Leopard: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ വളർത്തുനായയെ പുലി പിടികൂടി; സിസിടിവി ദൃശ്യം പുറത്ത്

വയനാട്: അമ്പലവയൽ ആറാട്ടുപാറയിൽ പുലി വളർത്തുനായയെ പിടികൂടി. ആറാട്ടുപാറ പി.കെ കേളുവിൻ്റെ  വളർത്തു നായയെയാണ് പുലി പിടി കൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. അമ്പലവയൽ ആറാട്ടുപാറ പി.കെ കേളുവിൻ്റെ അടുക്കളയോട് ചേർന്ന മുറ്റത്ത് കിടക്കുകയായിരുന്ന വളർത്തുനായയെ പുലി പിടികൂടുകയായിരുന്നു.

അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. പിന്നീട് വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിന് പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് പോകുന്നത് കണ്ടത്. വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും, പുലിയുടെ കാൽപാടുകളും പരിശോധിച്ചു.

ALSO READ: തൊടുപുഴയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് പുലി; വനം വകുപ്പ് കൂട് സ്ഥാപിച്ചു

പുലിയെ വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനവാസമേഖലയായ ഇവിടെ പുലി വളർത്തുമൃ​ഗങ്ങളെ പിടികൂടയതിൽ നാട്ടുകാർ ആശങ്കയിലാണ്. ക്ഷീര കർഷകമേഖല കൂടിയായ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കൂട് സ്ഥാപിച്ച് പുലിയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News