Thiruvananthapuram : ലക്ഷദ്വീപ് പ്രശ്നത്തിൽ (Lakshadweep Issue) അഭിപ്രായം പറഞ്ഞ പറഞ്ഞ് പൃഥ്വിരാജിനെതിരെയുള്ള (Prithviraj) സൈബർ ആക്രമണത്തിൽ (Cyber Attack) പ്രതികരിച്ച് സംവിധായൻ പ്രിയദർശൻ (Priyadarshan). ഓരോ വിഷത്തിനും രാജ്യത്ത് പ്രതികരിക്കാൻ ഇവിടെ സ്വാതന്ത്രീയമുണ്ട്. അത് ചെയ്യാനുള്ള സ്വാതന്ത്രീയം പൃഥ്വിരാജിനുമുണ്ടെന്ന് പ്രിയദർശൻ.
ആ അഭിപ്രായത്തോടെ എതിർപ്പുണ്ടെങ്കിൽ സഭ്യമായി വിയോജിക്കുക. സഭ്യമല്ലാത്ത രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നത് തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലയെന്നാണ് പ്രിയദർശൻ തന്റെ കുറിപ്പിലൂടെ അറിയിക്കുന്നത്.
സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, താൻ ആ സംസ്കാരത്തോട് ഒപ്പമാണ് എന്ന് അടിവര ഇടുന്ന തലത്തിലാണ് പ്രിയദർശൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കൂടാതെ പൃഥ്വിരാജിനെതിരെയുള്ള സഭ്യമല്ലാത്ത സൈബർ ആക്രമണത്തെ താൻ തള്ളിക്കളയുന്നു എന്ന് പ്രിയദർശൻ കൂട്ടിചേർക്കുകയും ചെയ്തു.
ALSO READ : ലക്ഷദ്വീപിൽ വിവാദ നിയമപരിഷ്കാരങ്ങൾ തുടർന്ന് അഡ്മിനിസ്ട്രേറ്റർ; ദ്വീപ് വിഷയത്തിൽ ഇന്ന് സർവ്വകക്ഷി യോഗം
ലക്ഷദ്വീപ് പ്രശ്നത്തിൽ പ്രഥ്വിരാജിന്റെ പ്രതികരണത്തിന് ശേഷം മലായളത്തിലെ ഒരു മാധ്യമത്തിന്റെ പ്രത്യേക എഡിറ്റോറിയലിലാണ് അസഭ്യമായ പദപ്രയോഗങ്ങൾ ചേർത്ത് താരത്തെ വിമർശിക്കുന്നത്. ഇത് പിന്നീട് താരത്തെ നേരെയുള്ള സൈബർ ആക്രമണത്തിന് വിനയോഗിക്കുകയായിരുന്നു.
ALSO READ : ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് രമേശ് ചെന്നിത്തല
പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA