കേരള യൂണിവേഴ്സിറ്റിയിൽ അപൂർവയിനം മാവിനം കണ്ടെത്തി

യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിളഞ്ഞ മാമ്പഴത്തിന് ഒരു കിലോയോളമാണ് ഭാരം

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 03:51 PM IST
  • അപൂർവ്വയിനം മാമ്പഴമാണ് കേരള യൂണിവേഴ്സിറ്റിയിൽ കായ്ചത്
  • യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിളഞ്ഞ മാമ്പഴത്തിന് ഒരു കിലോയോളമാണ് ഭാരം
  • അത്യപൂർവ്വ കാഴ്ച ക്യാമ്പസിലെ ജീവനക്കാർ ചെറു ആഘോഷമാക്കി
കേരള യൂണിവേഴ്സിറ്റിയിൽ അപൂർവയിനം മാവിനം കണ്ടെത്തി

കേരള യൂണിവേഴ്സിറ്റിയിൽ അപൂർവയിനം മാവിനം കണ്ടെത്തി.സർവകലാശാലക്കാരുടെ സ്വന്തം മാവിൽ കായ്ച ഒരു കിലോയോളം ഭാരം വരുന്ന മാമ്പഴത്തിന് അധികൃതർ കെ.യു. മാമ്പഴം അഥവാ കേരള യൂണിവേഴ്സിറ്റി മാമ്പഴം എന്ന പേരും നൽകി. 

അപൂർവ്വയിനം മാമ്പഴമാണ് കേരള യൂണിവേഴ്സിറ്റിയിൽ കായ്ചത്. യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിളഞ്ഞ മാമ്പഴത്തിന് ഒരു കിലോയോളമാണ് ഭാരം. ഈ അത്യപൂർവ്വ കാഴ്ച ക്യാമ്പസിലെ ജീവനക്കാർ ചെറു ആഘോഷമാക്കി. 

സെന്‍റര്‍ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നാട്ടുമാവുകളെ ക്കുറിച്ചുള്ള ഗവേഷണത്തിനൊടുവിലാണ് 150 വർഷം പഴക്കമുള്ള മാവ് കണ്ടെത്തുന്നത്. യൂണിവേഴ്സിറ്റി വി.സിയുടെ ഡ്രൈവർ ഡിസ്കനാണ് ഈ മാവിന്‍റെ സവിശേഷതകൾ മറ്റുള്ളവരെ അറിയിക്കുന്നത്.

ഇതറിഞ്ഞ സെന്‍റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്‍റെ  ഡയറക്ടർ ഡോ.എ ഗംഗാപ്രസാദ്, ഗവേഷകൻ മനോജ് എന്നിവരാണ് മാമ്പഴത്തെയും മാവിനെയും ക്കുറിച്ച് ആധികാരികമായി പഠിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. ഇതിന്‍റെ ഒട്ടു തൈകൾ വിതരണം ചെയ്യാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News