പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കശ്മീർ" - കെടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

പോസ്റ്റിന് പിന്നാലെ വലിയ വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 01:38 PM IST
  • സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി.
  • പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്നും പോസ്റ്റിൽ
പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കശ്മീർ" - കെടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

തിരുവനന്തപുരം: പാക് അധീന കശ്മീരിനെ ആസാദ് കാശ്മീർ എന്ന് വിശേഷിപ്പിച്ച കെടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.  ജലീൽ പങ്ക് വെച്ച കാശ്മീർ യാത്ര വിവരണത്തിലാണ് വിവാദം.പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ" എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. 

സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം- ജലീൽ തൻറെ പോസ്റ്റിൽ പറയുന്നു.ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നും ജലീൽ പോസ്റ്റിൽ പറയുന്നു.

തൊട്ട് പിന്നാലോ പോസ്റ്റിൽ പാക്  പാക് ഒക്യുപൈട് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും . ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണെന്നും സന്ദീപ് ജി വാര്യർ കമൻറിട്ടു. ഇതോടെ നിരവധി പേരാണ് പോസ്റ്റിനെതിരെ  രംഗത്ത് വന്നത്.

പോസ്റ്റിൻറെ പ്രസക്ത ഭാഗങ്ങൾ

മെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗത്തിൽ‌പ്പെട്ട ആദിവാസികൾ താമസിച്ച കാഷിർ പ്രദേശമാണ് കാശ്മീരായി പരിണമിച്ചത്. 1339 മുതൽ അഞ്ചു നൂറ്റാണ്ടുകൾ തുടർച്ചയായി ഇവിടം ഭരിച്ചത് മുസ്ലിം ചക്രവർത്തിമാരാണ്. 1819 ൽ മഹാരാജാ രഞ്ജിത് സിംഗ് കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം കാശ്മീർ ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരിൽ നിന്നാണ് ജമ്മുവിലെ രാജാവായ ഗുലാബ്സിംഗിന്റെ കൈകളിൽ താഴ്വരയുടെ ഭരണം എത്തിയത്. 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ ഗുലാബിൻ്റെ ഭരണം തുടർന്നു.

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.
 

ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ. കശ്മീരിൻ്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ വാലിയാണ്. ശ്രീനഗർ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണവും. മരത്തിൽ നിർമ്മിച്ച മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ഇവിടെ ധാരാളമുണ്ട്. താഴ്വാരത്തിനു പുറമെ ജനവാസ പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് വാലിയും സിന്ധൂ ഇടുക്കുമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കാനാവുക. പിർപഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്ന് ഇവിടെയെത്താം. ബാലകോട്ട് ചുരം വഴി പാകിസ്ഥാനിൽ നിന്നും കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരകളിലെത്താനാകും. തടാകങ്ങളുടെ തൊട്ടിൽ എന്നും കശ്മീർ കീർത്തി നേടി. ഇതിൽ ഏറ്റവും വലുതാണ് ദൽ തടാകം.
തണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില മൈനസ് ഒന്ന് ഡിഗ്രിയിലെത്തും. വേനൽക്കാലത്ത് ഊഷ്മാവ് 24 ഡിഗ്രി വരെ ഉയരും. കേരളത്തിലെ കാലാവസ്ഥയാണ് ഇപ്പോൾ കാശ്മീരിൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മഴ. മഞ്ഞുകാലത്തെ ഹിമപാതം കാശ്മീരിനെ അതിസുന്ദരിയാക്കും.
 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News